655 പേർക്ക് കൂടി കൊവിഡ്

Thursday 03 December 2020 1:38 AM IST

ജില്ലയിൽ ഇന്നലെ 655 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 60,000 കടന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 60 വയസ്സിനുമുകളിൽ 43 പുരുഷൻമാരും 39 സ്ത്രീകളും പത്ത് വയസ്സിനു താഴെ 31 ആൺകുട്ടികളും 37 പെൺകുട്ടികളും ഉൾപ്പെടുന്നു.

  • ഇന്നലത്തെ കൊവിഡ് കണക്ക്

കൊവിഡ് സ്ഥിരീകരിച്ചത് - 655

സമ്പർക്കം വഴി രോഗം- 637

ആരോഗ്യപ്രവർത്തകർ - 03

മറ്റ് സംസ്ഥാനത്ത് നിന്നെത്തിയത് - 05

രോഗഉറവിടം അറിയാത്തത് - 10

രോഗമുക്തരായത് - 537

ചികിത്സയിലുള്ളത് - 6395

മറ്റ് ജില്ലകളിലെ തൃശൂർക്കാർ - 96

  • ജില്ലയിൽ ഇതുവരെ

സ്ഥിരീകരിച്ചത് - 60,367

രോഗമുക്തരായത് - 53,516