ഗർഭിണിയായ പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത് വിറ്റു; പ്രതികളെ പിടികൂടി പൊലീസ്, സംഭവം ആലപ്പുഴയിൽ

Thursday 03 December 2020 8:58 PM IST

ആലപ്പുഴ: ഗർഭിണിയായ പശുവിനെ മോഷ്ടിച്ച ശേഷം കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വിറ്റ സംഘം പൊലീസ് പിടിയിൽ. കേ​സി​ലെ ഒ​ന്നാം പ്ര​തി കാ​ക്കാ​ഴം കമ്പി​വ​ള​പ്പി​ല്‍ അ​നി​ഷ് , ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​ര്‍ ത​പാ​ല്‍ പ​റ​മ്പിൽ ക​ബീ​, കാ​ക്കാ​ഴം പു​തു​വ​ല്‍ വീ​ട്ടി​ല്‍ ഹാ​രി​സ് എ​ന്നി​വരെയാണ്‌ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് വ​ഴി​ച്ചേ​രി ചാ​വ​ടി വീ​ട്ടി​ല്‍ നി​ന്ന് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ല്‍ നൗ​ഷാ​ദി​ന്റെ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സിദ്ദിക്ക്, ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പു​തു​വ​ല്‍ വീ​ട്ടി​ല്‍ അ​ന്‍​സി​ല്‍, കാ​ക്കാ​ഴം ക​മ്പി​​വ​ള​പ്പി​ല്‍ ദേ​വ​ന്‍ എ​ന്നി​വർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഏകദേശം ഒ​രാ​ഴ്ച മു​മ്പ് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പ്രതികള്‍ പശുവിനെ മോ​ഷ്ടിച്ചത്. പുന്നപ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് പ​ത്തി​ല്‍​ച്ചി​റ വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്റെ നി​ര്‍​മ്മാ​ണം നട​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്ന് ജ​ഴ്‌​സി ഇ​ന​ത്തി​ല്‍​പ്പെ​ട്ട എ​ട്ടു മാ​സം ഗര്‍ഭിണിയായ പ​ശു​വി​നെ​യാ​ണ് മൂന്നുപേര്‍ ചേ​ര്‍​ന്ന് ആരുമറിയാതെ അഴിച്ചുകൊണ്ടു പോന്നത്.

ശേഷം പശുവിനെ ഇവർ അ​നീ​ഷിന്റെ പു​റ​ക്കാ​ടു​ള്ള അറവുശാലയില്‍ എത്തിച്ച്‌ കശാപ്പ് ചെയ്ത് വിൽക്കുകയായിരുന്നു. എ​ട്ട് മാ​സങ്ങൾക്ക് മു​മ്പ് 25,000 രൂ​പ​ക്കാ​ണ് കു​ഞ്ഞു​മോ​ന്‍ പ​ശു​വി​നെ വി​ല​ക്കു വാ​ങ്ങി​യ​ത്.​ കാറിലെത്തിയ ഇ​വ​ര്‍ വ​ഴി​വി​ള​ക്കു​ക​ള്‍ അണച്ച ശേഷമാണ് പ​ശു​വി​നെ ക​ട​ത്തി​കൊ​ണ്ടു പോ​യ​ത്.