അല്ലുവിന് വിജയ് ദേവർകൊണ്ടയുടെ 'റൗഡി സമ്മാനം"
തെലുങ്കിലെ യുവ സൂപ്പർ താരം വിജയ് ദേവർ കൊണ്ടയുടെ സ്വന്തം വസ്ത്ര ബ്രാൻഡാണ് റൗഡി ക്ളബ് യുവാക്കൾക്കിടയിൽ തരംഗമാണ് ഈ ബ്രാന്റ്. തെലുങ്കിലെ മറ്റൊരു യുവ സൂപ്പർതാരം അല്ലു അർജുനും ഈ ബ്രാൻഡിന്റെ ഫാനാണ്.തന്റെ ഫാഷൻ ലേബലിന്റെ ശേഖരത്തിൽ നിന്ന് വിജയ് ദേവർ കൊണ്ട അല്ലു അർജുന് അയച്ച ഒരു സമ്മാനം. ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. റൗഡി ക്ളബ് കളക്ഷനിൽ നിന്നുള്ള ഫുൾസ്ളീവ് പ്രിന്റഡ് ടീ ഷർട്ടും പാന്റ്സുമാണ് വിജയ് ദേവർകൊണ്ട അല്ലു അർജുന് സമ്മാനിച്ചത്.വിജയ് സമ്മാനിച്ച കോസ്റ്റ്യൂംസണിഞ്ഞ് ചിത്രം പങ്കുവച്ച അല്ലു സമൂഹമാദ്ധ്യമങ്ങളിലൂടെ ചങ്ങാതിക്ക് നാന്ദികുറിക്കുകയും ചെയ്തു. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന ബഹുഭാഷാ ചിത്രത്തിലാണ് അല്ലു ഇപ്പോളഭിനയിക്കുന്നത്. വിജയ് ദേവർകൊണ്ട ലോക്ക് ഡൗണിന് ശേഷം കാമറയ്ക്ക് മുന്നിലെത്തിയിട്ടില്ല.