കഞ്ചാവ് മാരക മയക്കുമരുന്നല്ല, യു.എൻ വോട്ടെടുപ്പിൽ പിന്തുണച്ച് ഇന്ത്യ

Saturday 05 December 2020 2:00 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​ക​ഞ്ചാ​വ് ​മാ​ര​ക​ ​മ​യ​ക്കു​മ​രു​ന്ന​ല്ലെ​ന്ന​ ​വാ​ദ​ത്തെ​ ​പി​ന്തു​ണ​ച്ച് ​ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​യി​ൽ​ ​വോ​ട്ട് ​ചെ​യ്ത് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ.​ഏ​റ്റ​വും​ ​അ​പ​ക​ട​ക​ര​മാ​യ​ ​മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് ​ക​ഞ്ചാ​വി​നെ​ ​നീ​ക്കം​ ​ചെ​യ്യാ​നു​ള്ള​ ​യു.​എ​ൻ​ ​ക​മ്മി​ഷ​ൻ​ ​ഓ​ൺ​ ​നാ​ർ​കോ​ട്ടി​ക്സ് ​ഡ്ര​ഗ്സി​ന്റെ​ ​പ്ര​മേ​യ​ത്തെ​യാ​ണ് ​ഇ​ന്ത്യ​ ​അ​നു​കൂ​ലി​ച്ച​ത്. ക​മ്മി​ഷ​ന്റെ​ 63ാ​മ​ത് ​സെ​ഷ​നി​ൽ​ ​ബു​ധ​നാ​ഴ്ച​ ​എ​ടു​ത്ത​ ​തീ​രു​മാ​നം​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​ക​ഞ്ചാ​വ് ​നി​യ​ന്ത്രി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വ​രു​ത്തും.​ ​1961​ലെ മ​യക്കുമരു​ന്ന് ഉപയോഗിച്ച് നിർമ്മിക്കുന്ന മരുന്നുകൾക്കായുള്ള ​ ​ക​ൺ​വെ​ൻ​ഷ​ന്റെ​ ​ഷെ​ഡ്യൂ​ൾ​ ​ഫോ​റി​ൽ​ ​നി​ന്ന് ​ക​ഞ്ചാ​വി​നെ​ ​നീ​ക്കം​ ​ചെ​യ്യാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ന് ​അ​നു​കൂ​ല​മാ​യി​ട്ടാ​ണ് ​മ​റ്റു​ ​രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം​ ​ഇ​ന്ത്യ​ ​വോ​ട്ട് ​ചെ​യ്ത​ത്.53​ ​അം​ഗ​ ​സി.​എ​ൻ.​ഡി.​ ​അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഇ​ന്ത്യ​യു​ടേ​യും​ ​അ​മേ​രി​ക്ക​യു​ടേ​യും​ ​അ​ട​ക്കം​ 27​ ​വോ​ട്ടു​ക​ൾ​ ​അ​നു​കൂ​ല​മാ​യി.​ ​ഹെ​റോ​യി​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മാ​ര​ക​മാ​യ,​ ​ആ​സ​ക്തി​ ​ഉ​ള​വാ​ക്കു​ന്ന​ ​ല​ഹ​രി​മ​രു​ന്നു​ക​ൾ​ക്ക് ​ഒ​പ്പ​മാ​യി​രു​ന്നു​ ​ക​ഞ്ചാ​വി​നെ​ ​പ​ട്ടി​ക​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.​ ​മെ​ഡി​ക്ക​ൽ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ഈ​ ​പ​ട്ടി​ക​യി​ലു​ള്ള​വ​യെ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​