വനത്തിലൊളിക്കും, പുല്ലും ഇലയും കഴിയ്ക്കും, ജനിതക രോഗം മാറ്റിമറിച്ച ജീവിതവുമായി 21കാരൻ

Saturday 05 December 2020 2:39 AM IST

കി​ഗ​ലി​:​ ​ജ​നി​ത​ക​ ​രോ​ഗം​ ​മൂ​ലം​ ​എ​ല്ലാ​വ​രി​ലും​ ​നി​ന്ന് ​ഒ​റ്റ​പ്പെ​ട്ട്,​ ​അ​പ​മാ​ന​വും​ ​പേ​റി​ ​പ്രാ​കൃ​ത​ ​ജീ​വി​തം​ ​ന​യി​ക്കു​ക​യാ​ണ് ​റു​വാ​ണ്ട​ക്കാ​ര​നാ​യ​ ​സ​ൻ​സി​മാ​ൻ​ ​എ​ല്ലി​യെ​ന്ന​ 21​കാ​ര​ൻ​ ​യു​വാ​വ്.​ ​മൈ​ക്രോ​സെ​ഫ​ലി​ ​എ​ന്ന​ ​ജ​നി​ത​ക​രോ​ഗ​മാ​ണ് ​സ​ൻ​സി​മാ​നു​ള്ള​ത്.​ ​ജ​ന്മ​നാ​ ​സ​ൻ​സി​മാ​ന്റെ​ ​ത​ല​ ​സാ​ധാ​ര​ണ​യി​ല​ധി​കം​ ​ചെ​റു​താ​യി​രു​ന്നു.​ ​ഇ​ക്കാ​ര​ണ​ത്താ​ൽ​ ​ആ​ളു​ക​ൾ​ ​സ​ൻ​സി​മാ​നെ​ ​വി​രൂ​പി​യെ​ന്നും​ ​മൃ​ഗ​മെ​ന്നു​മൊ​ക്കെ​ ​വി​ളി​ച്ച് ​എ​ല്ലാ​യ്പ്പോ​ഴും​ ​അ​ധി​ക്ഷേ​പി​ക്കാ​റു​ണ്ട്.​ ​സം​സാ​രി​ക്കാ​നും​ ​അ​വ​ന് ​ബു​ദ്ധി​മു​ട്ടു​ണ്ട്. ആ​ൾ​ക്കൂ​ട്ട​ത്തി​നൊ​പ്പം​ ​ചേ​രാ​നോ​ ​ഇ​ട​പ​ഴ​കാ​നോ​ ​സൻ​സി​മാ​ന് ​ഇ​തു​വ​രെ​ ​അ​വ​സ​രം​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​അ​തി​ന് ​ശ്ര​മി​ച്ചാ​ൽ​ ​ത​ന്നെ​ ​ജ​ന​ങ്ങ​ൾ​ ​അ​വ​നെ​ ​അ​ടു​പ്പി​ക്കാ​റി​ല്ല.​ ​ദേ​ഹോ​പ​ദ്ര​വ​വും​ ​ചെ​യ്യാ​റു​ണ്ട്.​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ര​ക്ഷ​നേ​ടാ​നാ​യി​ ​ദി​വ​സ​വും​ ​മൈ​ലു​ക​ളോ​ളം​ ​അ​വ​ൻ​ ​വ​ന​ത്തി​നു​ള്ളി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കും. ആ​രും​ ​അ​തി​ശ​യി​ച്ചു​പോ​കു​ന്ന​ ​വേ​ഗ​ത്തി​ലാ​ണ് ​സ​ൻ​സി​മാ​ൻ​ ​ന​ട​ക്കു​ന്ന​തും​ ​ഓ​ടു​ന്ന​തു​മെ​ല്ലാം.​ ​മ​ര​ത്തി​ന്റെ​ ​മു​ക​ളി​ലേ​ക്ക് ​പോ​ലും​ ​അ​വ​ൻ​ ​ഓ​ടി​ക്ക​യ​റും.​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​മ​ര​ത്തി​ന്റെ​ ​മു​ക​ളി​ൽ​ ​ത​ന്നെ​ ​ത​ങ്ങും.​ ​ചി​ല​പ്പോ​ൾ​ ​മ​ര​ത്തി​ന്റെ​ ​ഇ​ല​ക​ളും​ ​പു​ല്ലു​ക​ളും​ ​ക​ഴി​ക്കും.​ ​സാ​ധാ​ര​ണ​ ​ഭ​ക്ഷ​ണ​ത്തേ​ക്കാ​ൾ​ ​അ​വ​ന് ​ഇ​ത്ത​രം​ ​പു​ല്ലും​ ​പ​ഴ​ങ്ങ​ളു​മാ​ണ് ​താ​ൽ​പ​ര്യ​മെ​ന്ന് ​സൻ​സി​മാ​ന്റെ​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​ ​മൗ​ഗ്ലി​യെ​ന്നാ​ണ് ​ജ​ന​ങ്ങ​ൾ​ ​അ​വ​നെ​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. അ​ഞ്ച് ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​അ​നു​ജ​നാ​ണ് ​സ​ൻ​സി​മാ​ൻ.​ ​നാ​ട്ടു​കാ​രു​ടെ​ ​അ​ധി​ക്ഷേ​പ​ത്തി​ന് ​ഇ​ര​യാ​വാ​റു​ണ്ടെ​ങ്കി​ലും​ ​അ​മ്മ​യ്ക്ക് ​അ​ത്ഭു​ത​ശി​ശു​വാ​ണ​വ​ൻ.​ ​മ​റ്റു​ള്ള​വ​രെ​ ​പോ​ലെ​ ​സം​സാ​രി​ക്കാ​ൻ​ ​അ​വ​ന് ​ക​ഴി​യി​ല്ലെ​ങ്കി​ലും​ ​അ​മ്മ​ ​ന​ൽ​കു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​കേ​ൾ​ക്കാ​നും​ ​മ​ന​സി​ലാ​ക്കാ​നും​ ​അ​നു​സ​രി​ക്കാ​നും​ ​അ​വ​ന് ​ക​ഴി​യും.

മൈക്രോസെഫലി

പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ജനിതക രോഗമാണ് മൈക്രോസെഫലി. തലയ്ക്കുണ്ടാവുന്ന വലിപ്പവ്യത്യാസമാണ് രോഗത്തിന്റെ പ്രധാന സൂചന. ഇത് ബാധിക്കുന്നവർക്ക് ശാരീരിക വൈകല്യങ്ങളും പഠന വൈകല്യങ്ങളും ഉണ്ടാവാം. സിക വൈറസ് ബാധയേറ്റ സ്ത്രീകൾ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇത്തരം രോഗമുണ്ടായേക്കാമെന്ന് പഠനങ്ങളുണ്ട്.