എൽ.ഡി.എഫ് വെബ്റാലി ഇന്ന് വൈകിട്ട്

Saturday 05 December 2020 12:52 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​എ​ൽ.​ഡി.​എ​ഫ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​വെ​ബ്റാ​ലി​ ​ഇ​ന്ന് ​വൈ​കി​ട്ട് 6​ ​മ​ണി​ക്ക് ​ന​ട​ക്കും. കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​റാ​ലി​ക​ളും​ ​പൊ​തു​യോ​ഗ​ങ്ങ​ളും​ ​പ​റ്റാ​ത്ത​തി​നാ​ലാ​ണ് ​ വെ​ബ് ​റാ​ലി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​അ​റി​യി​ച്ചു. വ​ർ​ത്ത​മാ​ന​ ​രാ​ഷ്ട്രീ​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഇ​ട​തു​ ​മു​ന്ന​ണി​യു​ടെ​ ​നി​ല​പാ​ടു​ക​ളും​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​ ​നേ​ട്ട​ങ്ങ​ളും​ ​വി​ശ​ദീ​ക​രി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വെ​ബ് ​റാ​ലി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​ ​വാ​ർ​ഡ് ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​പ്ര​സം​ഗ​ങ്ങ​ൾ​ ​ത​ത്സ​മ​യം​ ​ടെ​ലി​വി​ഷ​നി​ലും​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലും​ ​കാ​ണാം.​ ​കു​റ​ഞ്ഞ​ത് ​അ​മ്പ​ത് ​ല​ക്ഷം​ ​പേ​രെ​ ​വെ​ബ് ​റാ​ലി​യി​ൽ​ ​അ​ണി​നി​ര​ത്തു​മെ​ന്നും​ ​ക​ൺ​വീ​ന​ർ​ ​വ്യ​ക്ത​മാ​ക്കി. വെ​ബ് ​റാ​ലി​ ​പ്ര​സം​ഗ​ങ്ങ​ൾ​ ​f​b.​c​o​m​/​l​d​f​k​e​r​a​l​a​m,​ ​f​b.​c​o​m​/​c​p​i​m​k​e​r​a​l​a​ ​എ​ന്നീ​ ​ഫേ​സ്ബു​ക്ക് ​പേ​ജു​ക​ളി​ലും​ ​y​o​u​t​u​b​e.​c​o​m​/​c​p​i​m​k​e​r​a​l​am എ​ന്ന​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​ലും​ ​ത​ത്സ​മ​യം​ ​കാ​ണാം.