8ന് ബൂത്തിലേക്ക്

Saturday 05 December 2020 12:54 AM IST

പോളിഗ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

ആലപ്പുഴ: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചു വരികയാണെന്ന് കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു. 8ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഏഴിന് വൈകിട്ട് 3 മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറിന് മുമ്പ് പോളിംഗ് ബൂത്തിലെത്തിയാൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ആറ് മണിക്ക് ക്യൂവിൽ നിലവിലുള്ളവർക്ക് ടോക്കൺ നൽകും. അതുവരെ വന്ന എല്ലാ സാധാരണ വോട്ടർമാരും വോട്ട് ചെയ്തതിന് ശേഷമാണ് കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ അവസരം. ബൂത്തിലെത്തുന്ന കൊവിഡ് രോഗികൾ ഡെസിഗ്നേറ്റഡ് മെഡിക്കൽ ഓഫീസർ നൽകുന്ന 19 സി ഫോം കരുതണം.

ആകെ വോട്ടർമാർ: 1, 782,587

പുരുഷന്മാർ : ‍ 838,988

സ്ത്രീകൾ : 943,588

ട്രാൻസ് ജെൻഡർമാർ : 11

9318 : നഗരസഭകളിൽ 9318 പുതിയ വോട്ടർമാർ

43567 : ഗ്രാമപഞ്ചായത്തുകളിൽ 43567 പുതിയ വോട്ടർമാർ

പോളിംഗ് ബൂത്തുകൾ

ആകെ ബൂത്തുകൾ : 2271

പഞ്ചായത്തുകളിൽ : 1989

നഗരസഭകളിൽ : 282 പ്രശ്ന ബാധിത ബൂത്തുകൾ ജില്ലയിൽ ആകെ 416 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. 40 പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. ബാക്കിയുള്ളിടത്ത് വീഡിയോഗ്രഫി ചെയ്യും.

സ്ഥാനാർത്ഥികൾ

ആകെ : 5462

ജില്ലാ പഞ്ചായത്ത് : 82

ബ്ളോക്ക് പഞ്ചായത്ത് :508

ഗ്രാമ പഞ്ചായത്തുകൾ:4083

നഗരസഭകൾ :789

ജില്ലയിൽ ആകെ 18 കൗണ്ടിംഗ് സെന്ററുകൾ

തപാൽ വോട്ടുകൾ എണ്ണാൻ കളക്ടറേറ്റിൽ സജ്ജീകരണം

പോളിംഗ് ജോലികൾക്കുള്ള ഉദ്യോഗസ്ഥർ: 11355 റിസർവിലുള്ള ഉദ്യോഗസ്ഥർ: 2271.

സ്പെഷ്യൽ ബാലറ്റുകൾ

കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ ഉള്ളവർക്കും വോട്ടു ചെയ്യുന്നതിനായി പ്രത്യേക പോസ്റ്റൽ സംവിധാനം ഏർപ്പെടുത്തി. ഇതിനായി 50 റിസർവ് ഉദ്യോഗസ്ഥരുൾപ്പടെ 250 ഉദ്യോഗസ്ഥരെ സ്പെഷ്യൽ പോളിംഗ് ഓഫീസർ/അസിസ്റ്റന്റ് ആയി നിയമിച്ചുസ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് 508 എണ്ണം ത്രിതല പഞ്ചായത്തിലും 44 എണ്ണം നഗരസഭകളിലും വിതരണം ചെയ്തു.