കർഷക നേതാവ് ഹന്നൻ മൊള്ളയ്ക്കെതിരെ കേസ്
Saturday 05 December 2020 12:24 AM IST
ന്യൂഡൽഹി: കർഷക സമരത്തിന് നേതൃത്വം നൽകുന്ന ആൾ ഇന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ ഹന്നൻ മൊള്ളയ്‌ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. സെപ്തംബറിൽ ഡൽഹി ജന്തർമന്ദിറിൽ നടന്ന ഒരു സമരത്തിൽ കൊവിഡ് മാർഗരേഖകൾ ലംഘിച്ചതിന്റെ പേരിലാണ് കേസ്. ഹന്നൻ മൊള്ളയുടെ ഭാഗത്തു നിന്ന് കൂടുതൽ നിയമലംഘനങ്ങൾ ഉണ്ടായാൽ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കർഷക സമരത്തിന്റെ ഭാഗമായി ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കാൻ ആഹ്വാനം ചെയ്‌ത സാഹചര്യത്തിൽ നേതാക്കൾക്കെതിരെ കേസെടുത്ത് ഭയപ്പെടുത്തുകയാണ് കേന്ദ്രസർക്കാരെന്ന് ഹന്നൻ മൊള്ള പ്രതികരിച്ചു.