തൃശ്ശൂരിൽ ഭാര്യാപിതാവിനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി

Saturday 05 December 2020 8:35 AM IST

തൃശ്ശൂർ: തൃശ്ശൂരിൽ കുടുംബവഴക്കിനൊടുവിൽ ഭാര്യാപിതാവിനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാൽ കൈനിക്കുന്ന് തൊണ്ടുങ്കൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. മരുമകൻ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം.

ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘട്ടനത്തിൽ വിനുവിനും പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.