തെലങ്കാന പി.സി.സി അദ്ധ്യക്ഷൻ രാജിവച്ചു

Sunday 06 December 2020 12:45 AM IST

ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ എൻ. ഉത്തംകുമാർ റെഡ്ഡി രാജിവച്ചു. രാജി സ്വീകരിച്ച് പുതിയ അദ്ധ്ക്ഷനെ ഉടൻ തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം ദേശീയ നേതൃത്വത്തോട് അഭ്യർഥിച്ചു.

150 ഡിവിഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. കഴിഞ്ഞ തവണയും രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. ഉത്തംകുമാർ റെഡ്ഡിയായിരുന്നു പാർട്ടി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത്.