കൊവിഡ് 288, രോഗമുക്തി 337
Sunday 06 December 2020 2:56 AM IST
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 288 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 337 പേർ രോഗമുക്തരായി. നിലവിൽ 3,980 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ മൂന്നുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.വേങ്കമല സ്വദേശിനി വാസന്തി (60),കല്ലമ്പലം സ്വദേശി സെൽവരാജ് (51),പൂന്തുറ സ്വദേശി ഷാഹുൽ ഹമീദി (64) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 195 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്ന് ജില്ലയിൽ 1,491 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 31,484 പേർ വീടുകളിലും 111 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,034 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.