മഞ്ജു പിള്ളയുടെ ആ പരാതി തീർത്ത് രഞ്ജു രഞ്ജിമാർ, മേക്കോവർ വീഡിയോ വൈറൽ
Tuesday 05 January 2021 1:32 PM IST
താരങ്ങളുടെ മേക്കോവർ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടി മഞ്ജു പിള്ളയുടെ മേക്കോവർ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരാണ് താരത്തെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നത്.
കുടുംബത്തിലെ അംഗത്തെപ്പോലെയാണ് മഞ്ജുപിള്ള തന്നെ കാണുന്നതെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. ഈ മേഖലയിൽ വന്നിട്ട് ഇരുപത്തഞ്ച് വർഷമായെന്നും, എന്നാൽ ഇതുവരെ ഈയൊരു വ്യക്തിയെ ചായം പൂശാൻ ഭാഗ്യം ലഭിച്ചില്ലെന്നും രഞ്ജു കൂട്ടിച്ചേർത്തു. അതിന് തനിക്ക് ചെറിയൊരു പരാതി ഉണ്ടായിരുന്നെന്ന് മഞ്ജു പിള്ള മറുപടി നൽകുന്നു.
മേക്കോവർ വീഡിയോ കാണാം....