കൊവിഡ്: കേന്ദ്രം മെഡി. സംഘത്തെ അയക്കണമെന്ന് കെ. സുരേന്ദ്രൻ

Wednesday 06 January 2021 12:05 AM IST

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും കേരളത്തിലേക്ക് കേന്ദ്ര മെഡിക്കൽ സംഘത്തെ അയയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രിക്ക് ഇതു സംബന്ധിച്ച് സുരേന്ദ്രൻ കത്തയച്ചു. ടെസ്റ്ര് പോസിറ്രിവിറ്രി ദേശീയ ശരാശരി രണ്ട് ശതമാനത്തിൽ നിൽക്കുമ്പോൾ കേരളത്തിലെ നിരക്ക് പത്തിൽ കുറയുന്നില്ല. ഏറ്റവും കൂടുതൽ ആക്ടീവ് കേസുകൾ കേരളത്തിലാണ്. രാജ്യത്ത് കൊവിഡ് ഏറ്രവും കൂടുതലുള്ള 20ജില്ലകളിൽ 12 ഉം കേരളത്തിലാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.