തലസ്ഥാനം ഗ്രീൻ സിറ്റി

Saturday 09 January 2021 12:07 AM IST

തിരുവനന്തുപുരം: ന്യൂഡൽഹിക്കു ശേഷം രാജ്യത്തെ രണ്ടാമത്തെ ഗ്രീൻ സിറ്റിയായി തിരുവനന്തപുരത്തെ മാറ്റുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. നഗരത്തിൽ ഡീസൽ രഹിത ബസുകൾ ഓടിക്കും. ആദ്യ പടിയായി കെ.എസ്.ആർ.ടി.സി ബസുകളെ ഡീസൽ രഹിതമാക്കും. അഞ്ചു വ‌ർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ബസുകളെ സി.എൻ.ജി, എൽ.എൻ.ജിയിലേക്ക് മാറ്റും. പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങും.