പുതിയ കേസുമായി അൻവർ ഹുസൈൻ വരുന്നു, ആറാം പാതിര പ്രഖ്യാപിച്ച് മിഥുൻ മാനുവലും കുഞ്ചാക്കോ ബോബനും

Sunday 10 January 2021 6:55 PM IST

സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ ആദ്യ ക്രൈം തില്ലർ ചിത്രമായിരുന്നു അഞ്ചാംപാതിര. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം ഒരേ സമയം നിരൂപക ശ്രദ്ധയും ബോക്സോഫീസ് വിജയവും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് മിഥുൻ മാനുവൽ തോമസും കുഞ്ചാക്കോ ബോബനും. ' 'ആറാം പാതിരാ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..!! ഒരു പുതിയ കേസ്, ഒരു പുതിയ നിഗൂഢതയുടെ ചുരുൾ അഴിയുന്നു..!! ആറാം പാതിരാ. ഈ ത്രില്ലർ രൂപപ്പെടുന്നതിന് സാക്ഷിയാവുന്നതിൽ ഏറെ ആവേശമുണ്ട്', ടൈറ്റിൽ പോസ്റ്ററിനൊപ്പം മിഥുൻ ഫേസ്ബുക്കിൽ കുറിച്ചു.

അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..!! A new case, a new mystery is unfolding..!! ആറാം പാതിരാ ❤❤ #aarampathiraa. Super Excited to watch this thriller taking shape..!! 😊😊

Posted by Midhun Manuel Thomas on Sunday, 10 January 2021

കുഞ്ചാക്കോ ബോബനും 'അഞ്ചാം പാതിരാ' നിർമ്മാതാവ് ആഷിക് ഉസ്മാനുമൊപ്പം ഒരു പുതിയ ത്രില്ലർ ചെയ്യാൻ ഒരുങ്ങുകയാണെന്ന് മിഥുൻ മാനുവൽ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. 'അഞ്ചാം പാതിരാ കഴിഞ്ഞ സ്ഥിതിക്ക്' എന്നു മാത്രമായിരുന്നു മിഥുൻ അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. അഞ്ചാംപാതിരയുടെ ബോളിവുഡ് റീമേക്കും ഉടൻ പുറത്തിറങ്ങും. മിഥുൻ മാനുവൽ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.