കടുംപിടിത്തത്തിന് കടിഞ്ഞാൺ : കാർഷിക നിയമം പഠിക്കാൻ വിദഗ്ദ്ധ സമിതി, സ്റ്റേ ചെയ്യുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

Tuesday 12 January 2021 1:13 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഒ​ന്ന​ര​ ​മാ​സ​ത്തി​ലേ​റെ​യാ​യി​ ​തു​ട​രു​ന്ന​ ​ക​ർ​ഷ​ക​ ​സ​മ​ര​ത്തി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നു​ ​ക​ഴി​യി​ല്ലെ​ന്നു​ ​തു​റ​ന്ന​ടി​ച്ച​ ​സു​പ്രീം​കോ​ട​തി,​ ​വി​വാ​ദ​ ​കാ​ർ​ഷി​ക​ ​നി​യ​മ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​സ്റ്റേ​ ​ചെ​യ്തി​ല്ലെ​ങ്കി​ൽ​ ​കോ​ട​തി​ ​നേ​രി​ട്ടു​ ​ചെ​യ്യു​മെ​ന്ന് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​ നി​യ​മം​ ​പ​ഠി​ക്കാ​ൻ​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​വി​വാ​ദ​ ​കാ​ർ​ഷി​ക​ ​നി​യ​മ​ങ്ങ​ൾ​ ​അ​തേ​പ​ടി​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​മ​ങ്ങി.​ ​നി​യ​മ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​എ​ന്തു​ ​കൂ​ടി​യാ​ലോ​ച​ന​യാ​ണ് ​ന​ട​ത്തി​യ​തെ​ന്നു​ ​ചോ​ദി​ച്ച​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​എ.​ ​ബോ​ബ്‌​ഡെ,​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ഉ​ട​ൻ​ ​ന​ട​പ്പാ​ക്ക​രു​തെ​ന്ന് ​വാ​ക്കാ​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചു.സ​മി​തി​ ​അം​ഗ​ങ്ങ​ളെ​ ​നി​ർ​ദ്ദേ​ശി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന് ​ഒ​രു​ ​ദി​വ​സ​ത്തെ​ ​സാ​വ​കാ​ശം​ ​കോ​ട​തി​ ​അ​നു​വ​ദി​ച്ചു.​ ​റിട്ട. ചീഫ് ജസ്റ്റിസിനെ അദ്ധ്യക്ഷനാക്കാനാണ് കോടതി താത്പര്യം പ്രകടിപ്പിച്ചത്. സ​മ​രം​ ​ചെ​യ്യു​ന്ന​ 41​ ​ക​ർ​ഷ​ക​ ​സം​ഘ​ട​ന​ക​ൾ​ക്കു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ദു​ഷ്യ​ന്ത് ​ദാ​വെ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​സ്വീ​കാ​ര്യ​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കി.​ ​എ​ട്ടു​ത​വ​ണ​ ​സ​ർ​ക്കാ​രും​ ​സ​മ​ര​ക്കാ​രും​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടും​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​വി​ഷ​യ​ത്തി​ലാ​ണ് ​കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ൽ.സ​മ​രം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ക​ർ​ഷ​ക​രോ​ട് ​ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ലെ​ന്ന് ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​വി​വാ​ദ​ ​നി​യ​മ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടും,​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ ​ക​ർ​ഷ​ക​രെ​ ​മാ​റ്റ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​ഹ​ർ​ജി​ക​ളാ​ണ് ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ച​ത്.​ ​ വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​തെ​ ​കൊ​ണ്ടു​വ​ന്ന​ ​നി​യ​മ​മാ​ണ് ​തെ​രു​വു​യു​ദ്ധ​ത്തി​ൽ​ ​എ​ത്തി​നി​ൽ​ക്കു​ന്ന​തെ​ന്ന​ ​വി​മ​ർ​ശ​ന​വും​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​എ.​ ​ബോ​ബ്‌​ഡെ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ചി​ൽ​ ​നി​ന്നു​ണ്ടാ​യി. നി​യ​മം​ ​സ്റ്റേ​ ​ചെ​യ്യു​ന്ന​ ​കാ​ര്യ​ത്തി​ലും​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​സം​ബ​ന്ധി​ച്ചും​ ​കോ​ട​തി​ ​ഇ​ന്ന് ​വി​ധി​ ​പ​റ​യും.​ ​നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​എ​ല്ലാ​ ​വ​ശ​ങ്ങ​ളും​ ​പ​ഠി​ച്ച് ​എ​ല്ലാ​വ​ർ​ക്കും​ ​പ​റ​യാ​നു​ള്ള​ത് ​കേ​ട്ട​ ​ശേ​ഷം​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​അ​ഭി​പ്രാ​യം​ ​സു​പ്രീം​കോ​ട​തി​യെ​ ​അ​റി​യി​ക്കും.​ ​പി​ന്നീ​ട് ​ഈ​ ​നി​യ​മം​ ​പൊ​തു​ജ​ന​ ​താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണോ​ ​കൊ​ണ്ടു​വ​ന്ന​തെ​ന്ന് ​തീ​രു​മാ​നി​ക്കാ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​പ​റ​ഞ്ഞു.

 സമരവേദി മാറ്റണം

വൃദ്ധരും സ്ത്രീകളുംഉൾപ്പെട്ട കർഷക സമരത്തെ കേന്ദ്രം നേരിട്ട രീതി നിരാശാജനകമാണെന്ന് സൂചിപ്പിച്ച കോടതി, അതിശൈത്യത്തിൽ നിന്നും കൊവിഡിൽ നിന്നും രക്ഷപ്പെടാൻ സമരക്കാരോട് (സ്ത്രീകളോടും വൃദ്ധരോടും) തിരികെപ്പോകണമെന്ന് ആവശ്യപ്പെട്ടു.

 സ്റ്റേ ഒഴിവാക്കാൻ അറ്റോർണി ജനറൽ

മനുഷ്യാവകാശ ലംഘനമില്ലാത്തതിനാൽ സ്റ്റേ ചെയ്യരുതെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. അധികാരപരിധി കടന്ന് നിയമനിർമ്മാണസഭ നിയമം കൊണ്ടുവരിക, നിയമം പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുക, ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാവുക എന്നീ മൂന്നു സന്ദർഭങ്ങളിലാണ് കോടതിക്ക് സ്റ്റേ ചെയ്യാൻ കഴിയുന്നതെന്നും ഈ സാഹചര്യങ്ങൾ ഇക്കാര്യത്തിലില്ലെന്നും ചൂണ്ടിക്കാട്ടി.

പ്രത്യേക സാഹചര്യങ്ങളിൽ നിയമങ്ങൾ സ്റ്റേ ചെയ്ത ചരിത്രം കോടതിക്കുണ്ടെന്ന് മഹാരാഷ്ട്രയിലെ മറാത്ത സംവരണം സ്റ്റേ ചെയ്തത് ഉദാഹരണമാക്കി കോടതി ചൂണ്ടിക്കാട്ടി. നിയമം സ്റ്റേ ചെയ്യുന്നതും നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി അറിയിച്ചു. കാർഷിക നിയമഭേദഗതിക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരാണെന്നായി കേന്ദ്രത്തിന്റെ വാദം. പഴയ സർക്കാർ തീരുമാനിച്ചുവെന്ന ന്യായം ഈ സർക്കാരിനെ രക്ഷിക്കില്ലെന്ന് കോടതി മറുപടി നൽകി.