മരട് 357 ഫെബ്രുവരി 13ന്

Wednesday 13 January 2021 12:00 AM IST

അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 ഫെബ്രുവരി 13ന് റിലീസ് ചെയ്യും. ഷീലു എബ്രഹാം,നൂറിൻ ഷെരീഫ് എന്നിവരാണ് നായികമാർ.മനോജ് .കെ ജയൻ, ബൈജു സന്തോഷ്, സാജിൽ, സെന്തിൽ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരൻ, കൈലാഷ്, ശ്രീജിത് രവി, ജയൻ ചേർത്തല, സരയു, അഞ്ജലി നായർ എന്നിവരാണ് മറ്റു താരങ്ങൾ. കേരളത്തിൽ കഴിഞ്ഞ വർഷം നടന്ന മരട് ഫ്ളാറ്റ് പൊളിക്കൽ സംഭവവുമായി ബന്ധപ്പെട്ട് 357 കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ട യഥാർത്ഥ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. അബാം മുവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരകുളവും ചേർന്നാണ് നിർമിക്കുന്നത്. ദിനേശ് പള്ളത്ത് രചന നിർവഹിക്കുന്ന ചിത്രത്തിന് രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.