കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ മലയാള സിനിമ,​ സന്തോഷം പങ്കുവച്ച് ജയസൂര്യ

Tuesday 12 January 2021 9:26 PM IST

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി 'വെള്ളം'. ജയസൂര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്. ക്യാപ്‌ടന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം. കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്.

സംയുക്തമേനോൻ, സ്‌നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്‌കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. നിരവധി പുതുമുഖങ്ങളെയും ചിത്രത്തിൽ അഭിനയിപ്പിച്ചിട്ടുണ്ട്. ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്‌കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്.

പ്രിയമുള്ളവരേ,

സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ്ററുകളിൽ ഇരുന്ന് സിനിമ കാണാൻ...

Posted by Jayasurya on Tuesday, 12 January 2021