ഇംപീച്ച്മെന്റ് കൂടുതൽ അക്രമങ്ങൾക്ക് വഴിവയ്ക്കും: ട്രംപ്

Thursday 14 January 2021 2:20 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​ത​ന്നെ​ ​ഇം​പീ​ച്ച് ​ചെ​യ്യാ​നു​ള്ള​ ​നീ​ക്കം​ ​കൂ​ടു​ത​ൽ​ ​അ​ക്ര​മ​ങ്ങ​ൾ​ക്കു​ ​വ​ഴി​വ​യ്ക്കു​മെ​ന്ന് ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കി​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ്.​ ​കാ​പ്പി​റ്റോ​ൾ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ത​നി​ക്കു​ ​യാ​തൊ​രു​ ​പ​ങ്കു​മി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ ​ട്രം​പ് ​അ​ക്ര​മ​ത്തി​നു​ ​താ​ൻ​ ​അ​നു​യാ​യി​ക​ളെ​ ​പ്രേ​രി​പ്പി​ച്ചു​വെ​ന്ന​ ​ആ​രോ​പ​ണം​ ​അ​ടിസ്ഥാ​ന​ര​ഹി​ത​മാ​തെ​ന്നും​ ​പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി​ ​ത​നി​ക്കെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​വേ​ട്ട​യാ​ട​ലി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണ് ​ഇം​പീ​ച്ച്‌​മെ​ന്റ് ​ത​ട്ടി​പ്പെ​ന്നും​ ​ട്രം​പ് ​പ​റ​ഞ്ഞു.​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഇ​തു​ ​ക​ടു​ത്ത​ ​വി​ദ്വേ​ഷ​ത്തി​നും​ ​വി​ഭ​ജ​ന​ത്തി​നും​ ​കാ​ര​ണ​മാ​കു​ന്നു​ണ്ട്.​ ​നി​ർ​ണാ​യ​ക​മാ​യ​ ​ഈ​ ​സ​മ​യ​ത്ത് ​ഇ​ത്ത​രം​ ​നീ​ക്ക​ങ്ങ​ൾ​ ​രാ​ജ്യ​ത്തി​ന് ​കൂ​ടു​ത​ൽ​ ​അ​പ​ക​ട​ക​ര​മാ​കു​മെ​ന്നും​ ​ട്രം​പ് ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കി. 25​-ാം​ ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​ ​എ​നി​ക്ക് ​യാ​തൊ​രു​ ​ഭീ​ഷ​ണി​യു​മി​ല്ല.​ ​ബൈ​ഡ​ൻ​ ​ഭ​ര​ണ​കൂ​ട​ത്തെ​ ​അ​തു​ ​തി​രി​ച്ച​ടി​ക്കും.​ ​നി​ങ്ങ​ൾ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാ​ര്യ​ത്തെ​ക്കു​റി​ച്ച് ​അ​തീ​വ​ജാ​ഗ്ര​ത​ ​വേ​ണം​ ​-​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ 25​-ാം​ ​ഭേ​ദ​ഗ​തി​ ​ഉ​പ​യോ​ഗി​ച്ച് ​ത​ന്നെ​ ​പു​റ​ത്താ​ക്കാ​ൻ​ ​ഡെ​മോ​ക്രാ​റ്റു​ക​ൾ​ ​ന​ട​ത്തു​ന്ന​ ​നീ​ക്ക​ത്തോ​ടു​ള​ള​ ​ആ​ദ്യ​ ​പ്ര​തി​ക​ര​ണ​മാ​യി​ ​ട്രം​പ് ​പ​റ​ഞ്ഞു.

​ ​എ​തി​ർ​പ്പു​മാ​യി​ ​റി​പ്പ​ബ്ലി​ക്ക​ൻ​സും റി​പ്പ​ബ്ലി​ക്ക​ൻ​ ​നേ​താ​ക്ക​ളും​ ​ട്രം​പി​നെ​തി​രെ​ ​തി​രി​ഞ്ഞി​ട്ടു​ണ്ട്.​ ​ഇം​പീ​ച്ച്‌​മെ​ന്റ് ​അ​നു​കൂ​ലി​ച്ച് ​വോ​ട്ട് ​ചെ​യ്യു​മെ​ന്ന് ​ജ​ന​പ്ര​തി​നി​ധി​ ​സ​ഭ​യി​ലെ​ ​മു​തി​ർ​ന്ന​ ​റി​പ്പ​ബ്ലി​ക്ക​ൻ​ ​നേ​താ​വും​ ​മു​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡി​ക് ​ചെ​നി​യു​ടെ​ ​മ​ക​ളു​മാ​യ​ ​ലി​സ് ​ചെ​നി​ ​അ​റി​യി​ച്ചു.​ ​റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളാ​യ​ ​ജോ​ൺ​ ​കാ​റ്റ്‌​കോ​യും​ ​ആ​ഡം​ ​കി​സി​ഞ്ജ​റും​ ​ഇം​പീ​ച്ച്‌​മെ​ന്റി​നെ​ ​അ​നു​കൂ​ലി​ക്കും.