ചെങ്കോട്ട പിടിച്ചതിന് നന്ദി പറയാനെത്തി, വാർഡ് മെമ്പറെ ക്രൂരമായി മർദ്ദിച്ചു
Thursday 14 January 2021 11:20 AM IST
കണ്ണൂർ: കണ്ണൂർ കൂടാളിയിൽ വാർഡ് മെമ്പർക്ക് ക്രൂര മർദ്ദനം. കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച പതിമൂന്നാം വാർഡ് മെമ്പർ മനോഹരനാണ് മർദ്ദനമേറ്റത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡിസംബർ പതിനാറിനായിരുന്നു സംഭവം.
നന്ദി പറയാനായി വോട്ടർമാരെ കണാനിറങ്ങിയതായിരുന്നു മനോഹരൻ. അദ്ദേഹത്തിന്റെ കാറും അക്രമി സംഘം അടിച്ചു തകർത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തിരഞ്ഞെടുപ്പിൽ 47 വർഷത്തെ സിപിഎം കുത്തകയാണ് മനോഹരൻ പിടിച്ചെടുത്തത്. പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് ദുർബല വകുപ്പ് ചുമത്തി വിട്ടയച്ചെന്ന് മനോഹരൻ കുറ്റപ്പെടുത്തി. അതേസമയം അക്രമികൾ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം പ്രതികരിച്ചു.