ഞെട്ടിച്ച് അഹാന കൃഷ്ണ! ഹുല ഹൂപ്പ് ഡാൻസ് വൈറൽ; വീഡിയോ പകർത്തിയത് ആരെന്ന് വെളിപ്പെടുത്തി നടി

Thursday 14 January 2021 12:31 PM IST

സോഷ്യൽ മീഡിയയിലൂടെ പാട്ടു പാടുന്നതിന്റെയും, ഡാൻസ് ചെയ്യുന്നതിന്റെയുമൊക്കെ വീഡിയോ നടി അഹാന കൃഷ്ണ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത നടിയുടെ ഹുല ഹൂപ്പ് ഡാൻസ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ ക്യാമറയിൽ പകർത്തിയത്. ഏത്ര റീടേക്കുകൾ എടുക്കാനും മടിയില്ലാത്ത ആൾ എന്നാണ് അമ്മയെക്കുറിച്ച് നടി പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് സഹോദരിമാർക്കൊപ്പമുള്ള അഹാനയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.