112.5​ ​പ​വ​ൻ​ ​ക​വ​ർ​ച്ച​:​ ​പൊ​ലീ​സ് ​പ്ര​തി​യു​മൊ​ത്ത്തെ​ളി​വെ​ടു​ത്തു

Saturday 16 January 2021 12:17 AM IST

എ​ട​പ്പാ​ൾ​ ​:​ ​മൂ​തൂ​ർ​ ​കാ​ല​ട​ഞ്ചാ​ടി​ ​ക്ഷേ​ത്ര​സ​മീ​പ​ത്തെ​ ​മു​തു​മു​റ്റ​ത്ത് ​അ​ബ്ദു​ൾ​ ​സു​ഹൈ​ലി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ 112.5​ ​പ​വ​ന്റെ​ ​സ്വ​ർ​ണാ​ഭ​ര​ണം​ ​മോ​ഷ്ടി​ച്ച​ ​സം​ഭ​വ​ത്തിൽപൊ​ലീ​സ് ​പ്ര​തി​യു​മൊ​ത്ത് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.​ ​ബ​ന്ധു​വാ​യ​ ​പ​ന്ത​ലൂ​ർ​ ​വ​ട​ക്ക​ശ്ശേ​രി​ ​മൂ​സ​യാ​ണ് ​(50​)​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​മോ​ഷ​ണ​ത്തി​നാ​യി​ ​ഡ്യൂ​പ്ളി​ക്കേ​റ്റ് ​ചാ​വി​ ​ഉ​ണ്ടാ​ക്കി​യ​ ​ച​ങ്ങ​രം​കു​ള​ത്തെ​ ​ഷോ​പ്പി​ലും​ ​കു​ത്തു​ളി​ ​വാ​ങ്ങി​ച്ച​ ​ന​ടു​വ​ട്ടം​ ​കൂ​നം​മൂ​ച്ചി​ ​റോ​ഡി​ലെ​ ​ക​ട​യി​ലു​മാ​യി​രു​ന്നു​ ​തെ​ളി​വെ​ടു​പ്പ് . ആ​റാം​തീ​യ​തി​ ​രാ​ത്രി​യാ​ണ് ​സു​ഹെ​ലി​ന്റെ​ ​വീ​ട്ടി​ലെ​ ​അ​ല​മാ​ര​യി​ൽ​ ​നി​ന്നും​ ​സൂ​ട്ട് ​കേ​യ്സി​ൽ​ ​നി​ന്നു​മാ​യി​ 112.5​ ​പ​വ​ൻ​ ​സ്വ​ർ​ണ​വും​ 65,​​000​ ​രൂ​പ​യും​ ​ക​വ​ർ​ന്ന​ത്.​ ​സാ​ക്ഷി​ക​ളെ​ ​ചോ​ദ്യം​ ​ചെ​യ്ത​തോ​ടെ​യാ​ണ് ​അ​ന്വേ​ഷ​ണം​ ​മൂ​സ​യി​ലേ​ക്കെ​ത്തി​യ​ത്.​ ​കു​റ്റ​കൃ​ത്യം​ ​പ്ര​തി​ ​നേ​ര​ത്തെ​ ​പ്ളാ​ൻ​ ​ചെ​യ്തി​രു​ന്നു.​ ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പ് ​പ്ര​തി​ ​വീ​ട്ടി​ലെ​ത്തി​ ​താ​ക്കോ​ലി​ന്റെ​ ​അ​ള​വെ​ടു​ത്ത് ​ഡ്യൂ​പ്ളി​ക്കേ​റ്റ് ​താ​ക്കോ​ൽ​ ​ത​യ്യാ​റാ​ക്കി.​ ​തു​ട​ർ​ന്ന് ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​സ​മ​യം​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ആ​റി​ന് ​സു​ഹൈ​ൽ​ ​തൃ​ശൂ​രി​ൽ​ ​പോ​യ​ ​വി​വ​ര​മ​റി​ഞ്ഞപ്ര​തി​ ​താ​ക്കോ​ലു​മാ​യെ​ത്തി​ ​മോ​ഷ​ണം​ ​ന​ട​ത്തി.​ ​ത​റ​വാ​ട്ട് ​പ​രി​സ​ര​ത്ത് ​സൂ​ക്ഷി​ച്ച​ ​മു​ത​ൽ​ ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.​പ​രി​ശോ​ധ​ന​യി​ൽ​ ​വാ​തി​ലു​ക​ൾ​ക്ക് ​ത​ക​രാ​റൊ​ന്നും​ ​ക​ണ്ടെ​ത്താ​ഞ്ഞ​തി​നാ​ൽ​ ​ഉ​റ്റ​വ​രു​ടെ​ ​പ​ങ്ക് പൊ​ലീ​സ് ​തു​ട​ക്ക​ത്തി​ലേ​ ​സം​ശ​യി​ച്ചി​രു​ന്നു. ആ​റു​ ​ദി​വ​സ​ത്തി​ന​കം​ ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​പൊ​ന്നാ​നി​ ​പൊ​ലീ​സി​ന് ​നേ​ട്ട​മാ​യി. തി​രൂ​ർ​ ​സി.​വൈ.​എ​സ്.​പി​ ​സു​രേ​ഷ് ​കു​മാ​റി​ന്റെ​യും​ ​പൊ​ന്നാ​നി​ ​എ​സ്.​ഐ.​മ​ഞ്ജി​ഷി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ലാ​ണ്അ​ന്വേ​ഷ​ണം​ ​ന​ട​ന്ന​ത്.​ ​പൊ​ന്നാ​നി​ ​എ​സ്.​ഐ.​ ​സാ​ബു​രാ​ജ്,​​​ ​എ.​എ​സ്.​ഐ.​ ​പ്ര​മോ​ദ് ​ജ​യ​പ്ര​കാ​ശ്,​ ​വി​ശ്വ​നാ​ഥ​ൻ​ ,​​​ ​വി​നീ​ത്,​​​ ​ര​ജ​നി,​​​ ​സൗ​മ്യ​ ​എ​ന്നി​വ​രും​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.