യുവാവിന് മർദ്ദനം, പിടിയിലായത് രണ്ടുപേർ
Sunday 17 January 2021 12:27 AM IST
വർക്കല: മേൽ വെട്ടൂർ ജംഗ്ഷനിലെ മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെത്തിയ യുവാവിനെയും അക്രമം തടയാൻ ശ്രമിച്ചവരെയും മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെട്ടൂർ അരിവാളം തുണ്ടിൽ തൊടിവീട്ടിൽ ഹക്തർ( 20), താഴെ വെട്ടൂർ കുന്നിൽ വീട്ടിൽ മുഹമ്മദ് ഇസ്മയിൽ (20) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14-ന് രാത്രി 7ന് മേൽവെട്ടൂരിലെ മെഡിക്കൽ സ്റ്റോറിൽ വെന്നിക്കോട് ചരുവിള വീട്ടിൽ സൂരജ് മരുന്ന് വാങ്ങാൻ എത്തിയപ്പോൾ രണ്ടംഗസംഘം യാതൊരു പ്രകോപനവും കൂടാതെ മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കുന്നത് തടയാനെത്തിയ വെട്ടൂർ സ്വദേശികളായ ജിതിനെയും ഇയാളുടെ സുഹൃത്ത് ഷെഫിനെയും അക്രമിസംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. വർക്കല എസ്. എച്ച്. ഒ. ജി.ഗോപകുമാർ,എസ് .ഐ.അജിത് കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.