കെ.എസ്.ഇ.ബി ജീവനക്കാരനെ മർദ്ദിച്ചയാൾ അറസ്റ്രിൽ

Sunday 17 January 2021 12:42 AM IST

പ​ര​വൂർ: കു​ടി​ശി​ക​യു​ള്ള വൈ​ദ്യു​തി ബിൽ അ​ട​യ്​ക്കാൻ നോ​ട്ടീ​സ് നൽ​കാനെത്തി​യ കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര​നെ മർ​ദ്ദി​ച്ച​യാ​ളെ പ​ര​വൂർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ഴി​ക്ക​ര കോ​ങ്ങാൽ തെ​ക്കേ​മു​ള്ളിൽ വീ​ട്ടിൽ അ​ബ്ദുൾ വാ​ഹി​ദാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്. കെ.എസ്.ഇ.ബി ജീ​വ​ന​ക്കാ​രൻ ഹ​രി​ലാ​ലി​നാ​ണ് മർ​ദ്ദന​ത്തിൽ പ​രിക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്​ച്ച വൈ​കി​ട്ടാണ് സം​ഭ​വം. അബ്ദുൽ വാഹിദിന്റെ വീ​ട്ടിൽ റീഡിംഗിനെത്തിയ ഹരിലാൽ നി​ല​വി​ലെ ബി​ല്ലിനൊപ്പം കു​ടി​ശി​ക​യുടെ നോട്ടീസും കൈമാറി. ഈസമയം മദ്യലഹരിയിലായിരു​ന്ന അബ്ദുൽ വാ​ഹി​ദ് പ്ര​കോ​പി​ത​നാ​യി ഹ​രി​ലാ​ലി​ന്റെ വ​സ്​ത്ര​ങ്ങൾ വ​ലി​ച്ചുകീ​റുകയും മർ​ദ്ദിക്കു​ക​യും ബി​ല്ലിംഗ് മെ​ഷീൻ ന​ശി​പ്പി​ക്കു​കയും ചെയ്തു. ജീവനക്കാരൻ പരവൂർ പൊ​ലീ​സിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​കയായിരുന്നു.

സർ​ക്കാർ ജീ​വ​ന​ക്കാ​ര​നെ മർ​ദ്ദി​ക്കു​ക, കൃ​ത്യ​നിർ​വ​ഹ​ണ​ത്തി​ന് ത​ട​സം നിൽ​ക്കു​ക, ബി​ല്ലിംഗ് മെ​ഷീൻ ന​ശി​പ്പി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങളാണ് പ്ര​തി​ക്കെ​തി​രെ ചുമത്തിയിട്ടുള്ളത്. കോടതി​യിൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ ഇന്നലെ റി​മാൻ​ഡ് ചെ​യ്തു.