കണ്ണുനനയിക്കുന്ന ഒരു കുഞ്ഞുചിത്രം; ശ്രദ്ധ നേടി 'ഹാൻഡ്‌സം'

Sunday 17 January 2021 11:57 PM IST

'പരസ്യക്കാര'നു ശേഷം തേജസ് കെ ദാസ് സംവിധാനം ചെയ്യുന്ന 'ഹാൻഡ്സം' റീലീസ് ചെയ്തു. ഹിപ്സ്റ്റേഴ്‌സ് മീഡിയയും രമണൻ എന്റർടെയിൻമെന്റും ചേർന്നവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണ് ഹാൻഡ്സം. ഗോവിന്ദൻ കുട്ടി അമ്പാഴക്കോടും ഹരിദാസൻ കമ്പംതൊടിയിലും ചേർന്നു നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൊവിഡ് ലോക്ക്ഡൗണ് സമയത്തെ വീട്ടിലിരുന്നുള്ള ജോലിയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റൊരു സംഭവവുമാണ് കഥയുടെ സാരാംശം. ബന്ധങ്ങൾക്ക് ജീവിതത്തിൽ കൊടുക്കേണ്ട വിലയെ പറ്റി ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് പ്രേക്ഷകരിലേക്കെത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

നിർമ്മാണ മികവ് കൊണ്ടും കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഹാൻഡ്സം ഉയർന്നു നിൽക്കുന്നുണ്ട്. ചിത്രത്തിന്റെ രചന തേജസ് കെ ദാസും അമൽ ജോസും ആണ് നിർവഹിച്ചിരിക്കുന്നത്.

ലോക്ക്ഡൗണ് സമയത്തു ചിത്രീകരിച്ച ഹാൻഡ്സമിന്റെ ക്യാമറ കൈകാര്യം ചെയ്തത് നന്ദ കിഷോർ ആർ. എഡിറ്റിംഗും കളറിങ്ങും നിർവഹിച്ചത് അരുൺ പി ജി. സംഗീതം തയ്യാറാക്കിയത് അജയ് ശേഖർ. വി എഫ് എക്‌സ് ആൻഡ് ടൈറ്റിൽ നിർവഹിച്ചിരിക്കുന്നത് അഭിരാം ബി എസ്. ആർട്ട് വർക്ക് ചെയ്തിരിക്കുന്നത് അനന്ദു ഗോപൻ. സൗണ്ട് ഡിസൈനിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അനൂപ് വൈറ്റ്ലാൻഡ്. പരസ്യകല അമൽ ജോസ് എന്നിവരാണ്.