ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ബന്ധുക്കൾക്കൊപ്പം വിട്ടയച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്നാമതും പീഡനത്തിനിരയായി
Monday 18 January 2021 11:38 AM IST
മലപ്പുറം: പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്നാമതും പീഡനത്തിനിരയായതായി പരാതി. 2016ൽ പെൺകുട്ടി പീഡനത്തിനിരയായിരുന്നു. അന്ന് പതിമൂന്ന് വയസുണ്ടായിരുന്ന പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടിരുന്നു.
എന്നാൽ രണ്ടാം തവണ പീഡനത്തിനിരയായതോടെ കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പാണ് ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം കുട്ടിയെ വീട്ടിലേക്ക് വിട്ടയച്ചത്. അതിന് ശേഷമാണ് വീണ്ടും പീഡനത്തിനിരയായെന്ന പരാതി ഉയർന്നത്.
പാണ്ടിക്കാട് പൊലീസ് കേസെടുത്തു. കുട്ടിയുടെ സുരക്ഷയെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടത്താതെയാണ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതെന്നും, ഇതാണ് പീഡനത്തിന് കാരണമായതെന്ന രീതിയിൽ ആക്ഷേപമുയർന്നിട്ടുണ്ട്.