അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സ്
Tuesday 19 January 2021 12:12 AM IST
ഇടുക്കി: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളം എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകൾക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രോസ്‌പെക്ടസ് തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം33. ഫോൺ നം: 04712325102, 9446323871 https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.