ഐ ഐ ടി, എൻ ഐ ടി പ്രവേശനം; മാർക്ക് നിബന്ധന റദ്ദാക്കി കേന്ദ്രസർക്കാർ

Tuesday 19 January 2021 3:14 PM IST

ഭൂവനേശ്വർ: ഐ.ഐ.ടി, എൻ.ഐ.ടി പരീക്ഷകൾക്ക് നിലവിലുണ്ടായിരുന്ന മാർക്ക് നിബന്ധന കേന്ദ്ര സർക്കാർ ഒഴിവാക്കി. 2021-22 അക്കാഡമിക് വർഷത്തിൽ പ്രവേശനത്തിന് ശ്രമിക്കുന്നവർക്ക് പ്ളസ്‌ടു പരീക്ഷയ്‌ക്ക് 75 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന നിബന്ധനയാണ് റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോക്രിയാൽ അറിയിച്ചു.

ഐ.ഐ.ടി ജെ.ഇ.ഇ(അഡ്വാൻസ്‌ഡ്) യോഗ്യത പരീക്ഷകൾക്ക് മാത്രമല്ല എൻ.ഐ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, എസ്.പി.എകൾ, സി.എഫ്.ടി.ഐ എന്നിവയ്‌ക്കും ജെ.ഇ.ഇ പ്രധാന പരീക്ഷയനുസരിച്ചാണ് പ്രവേശനം അനുവദിക്കാറ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ ഈ വർഷം ജൂലായ് 3ന് നടത്തും. ഐ.ഐ.ടി ഖരഗ്‌പൂറാണ് പരീക്ഷ നടത്തുക.