നിർബന്ധിത മതപരിവർത്തനം:കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് യു.പി

Wednesday 20 January 2021 12:20 AM IST

ന്യൂഡൽഹി:സംസ്ഥാന സർക്കാർ അടുത്തിടെ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമവുമായി ബന്ധപ്പെട്ട് അലഹബാദ് കോടതിയിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി

യു.പി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. യു.പി,​ ഉത്താരാഖണ്ഡ് എന്നിവിടങ്ങളിലുള്ള കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാലാണ് എല്ലാ കേസുകളും മേൽക്കോടതിയിലേക്ക് മാറ്റണമെന്ന് യു.പി. ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹത്തിനോ അല്ലാതെയോ നിർബന്ധിത മതപരിവർത്തനം നടത്തിയാൽ പത്ത് വർഷം ശിക്ഷ വിധിക്കുന്നതാണ് യു.പിയുടെ നിർബന്ധിത മതപരിവർത്തന നിരോധനനിയമം. യു.പിക്ക് പിന്നാലെ മദ്ധ്യപ്രദേശ്,​ ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കിയിരുന്നു.