തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച മദ്ധ്യവയസ്‌കൻ പിടിയിൽ
Thursday 21 January 2021 4:42 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിലെ സഹായിയായ മദ്ധ്യവയസ്‌കൻ പീഡിപ്പിച്ചു. ആറും ഒമ്പതും വയസുളള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രതി വിക്രമനെ (65) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്‌തു. അമ്മ വിദേശത്തായതിനാൽ പെൺകുട്ടികൾ അമ്മൂമ്മയോടൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
വീട്ടിൽ ആളില്ലാത്ത സമയത്താണ് സഹായിയായ മദ്ധ്യവയസ്‌കൻ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. നാലു മാസത്തോളം ഇയാൾ അതിക്രമം തുടർന്നു. കുട്ടികൾ അയൽക്കാരോട് വിവരം പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.