നടി രാഗിണി ദ്വിവേദിക്ക് ജാമ്യം
Friday 22 January 2021 12:48 AM IST
ന്യൂഡൽഹി: ബംഗളൂരു ലഹരിക്കടത്ത് കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ കഴിയുന്ന കന്നട നടി രാഗിണി ദ്വിവേദിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 140 ദിവസമായിട്ടും നടിയ്ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി അടുപ്പമുണ്ടെന്ന് തെളിയിക്കാൻ കഴിയാത്തതിനാലാണ് ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ജാമ്യം അനുവദിച്ചത്. ജാമ്യം തള്ളിയ കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് രാഗിണി സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ പരപ്പന അഗ്രഹാര ജയലിൽ റിമാൻഡിൽ കഴിയുകയാണ് രാഗിണി.
ബംഗളൂരിൽ നിശാ പാർട്ടികളിൽ മയക്കുമരുന്ന് എത്തുന്നത് സംബന്ധിച്ച അന്വേഷണമാണ് രാഗിണിയെ കുടുക്കിയത്. കേസിൽ നടി സഞ്ജന ഗൽറാണി അടക്കം 16 പേർ അറസ്റ്റിലായിരുന്നു.