മുഖ്യമന്ത്രിക്ക് പരാതി അയച്ചാൽ 20 രൂപ സർവീസ് ചാർജ്
Friday 22 January 2021 12:12 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുജന പരാതി പരിഹാര സംവിധാനമായ സി.എം.ഒ പോർട്ടലിലേക്ക് പരാതി അയച്ചാൽ 20 രൂപ സർവീസ് ചാർജ് നൽകണം. അക്ഷയ കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സർവീസ് ചാർജ് ഈടാക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്.