പുള്ളിപ്പുലിയെ കൊന്ന് കറി വച്ചു,​ പുലിത്തോലും പല്ലും നഖവും വില്പനയ്ക്ക് : ഇടുക്കിയിൽ അഞ്ചുപേർ അറസ്റ്റിൽ

Friday 22 January 2021 7:33 PM IST

ഇടുക്കി : ഇടുക്കി മാങ്കുളത്ത് കെണിവച്ച് പിടിച്ച പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച സംഭവത്തിൽ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വനോദിന്റെ നേതൃത്വത്തിൽ ആറുവയസു വരുന്ന പുലിയെ പിടിച്ചത്. ഇന്നലെ തോലുരിച്ച് പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിയാക്കിയത്. പുലിയുടെ തോലും പല്ലും നഖവും വിൽപ്പനയ്ക്കായും മാറ്റിയിരുന്നു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്റെ നടപടി.