കർഷക നേതാക്കളെ വെടിവയ്ക്കാൻ പദ്ധതിയിട്ടു,അക്രമിയുമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ കർഷക നേതാക്കൾ
Saturday 23 January 2021 12:25 AM IST
ന്യൂഡൽഹി : കർഷക നേതാക്കളെ വെടിവെയ്ക്കാൻ അക്രമിയെത്തിയെന്ന് ആരോപണവുമായി നേതാക്കൾ. വെടിവയ്ക്കാൻ പദ്ധതിയിട്ടെത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ കർഷക നേതാക്കൾ ഹാജരാക്കി. ഇതിന് ശേഷം ഇയാളെ പൊലീസിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
നേരത്തെ കേന്ദ്ര സർക്കാരും കർഷക സംഘടനകളും നടത്തുന്ന പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു.കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്നും നിയമം പിൻവലിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെയാണ് ചർച്ച അലസിപിരിഞ്ഞത്. ജനുവരി 26നുള്ള ട്രാക്ടർ റാലിയുമായി കർഷകർ മുന്നോട്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.