വരുൺധവാന് കൂട്ട് ഇനി നടാഷ
Monday 25 January 2021 7:10 AM IST
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ ബോളിവുഡ് നടൻ വരുൺ ധവാൻ ഫാഷൻ ഡിസൈനായ നടാഷ ദലാലിനെ വിവാഹം കഴിക്കാനൊരുങ്ങുന്നു. കുട്ടിക്കാലം മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. ജനുവരി 22 മുതൽ 26 വരെ മുംബൈയിൽ വച്ച് വിവാഹച്ചടങ്ങുകൾ നടക്കും. വർഷങ്ങളായി ഇരുവരും വിവാഹം ഉടനുണ്ടാകുമെന്നും ലിവിംഗ് ടുഗെതറിലാണെന്നുമൊക്കെ വാർത്തകൾ പരക്കുന്നുണ്ടായിരുന്നു. പക്ഷേ, വാർത്തകളോട് ഇരുവരും കാര്യമായി പ്രതികരിച്ചിരുന്നില്ല. അതിന് ശേഷം കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ തങ്ങൾ പ്രണയത്തിലാണെന്ന് വരുൺ തുറന്നു പറഞ്ഞിരുന്നു. അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ് നടാഷ. സഹസംവിധായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച വരുൺ ആദ്യമായി സിനിമയിലേക്ക് എത്തുന്നത് കരൺ ജോഹർ സംവിധാനം ചെയ്‌ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ്.