കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട, പിടികൂടിയത് രണ്ടര കിലോ സ്വർണം
Sunday 24 January 2021 1:37 PM IST
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ടര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കേസുകളിലായി ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.