ബിശ്വജിത് ചാറ്റർജി ഇന്ത്യൻ പേഴ്സണാലിറ്റി ഒഫ് ദ ഇയർ 51-ാമത് ഇഫിക്ക് സമാപനം
Monday 25 January 2021 4:30 AM IST
ഹിന്ദി, ബംഗാളി സിനിമകളിൽ നടനായും നിർമ്മാതാവായും സംവിധായകനായും ഗായകനായും നിറഞ്ഞുനിന്ന ബിശ്വജിത് ചാറ്റർജിക്ക് ഇന്നലെ ഗോവയിൽ സമാപിച്ച 51-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പേഴ്സണാലിറ്റി ഒഫ് ദ ഇയർ പുരസ്കാരം നൽകി ആദരിച്ചു. ഗോവ ഗവർണർ ഭഗത് സിംഗ് കോശിയാരിയും മുഖ്യമന്ത്രി പ്രമോദ് സാവന്തും പരിസ്ഥിതി , വനം, കാലാവസ്ഥാ വകുപ്പുമന്ത്രി ബാബുൽ സുപ്രിയോയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
ബീസ് സാൽബാദ്, കൊഹ്‌റ, ഏപ്രിൽ ഫൂൾ, മേരേ സനം, നൈറ്റ് ഇൻ ലണ്ടൻ, കിസ്‌മത്ത് എന്നിവയാണ് ബിശ്വജിത് ചാറ്റർജിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.