താലിബാൻ സമാധാന കരാർ പുനഃപരിശോധിക്കുമെന്ന് അമേരിക്ക
Monday 25 January 2021 3:38 AM IST
വാഷിംഗ്ടൺ: ട്രംപ് സർക്കാർ ഭീകര സംഘടനയായ താലിബാനുമായി ഏർപ്പെട്ട സമാധാന കരാർ പുനഃപരിശോധിക്കുമെന്ന് വൈറ്റ് ഹൗസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സല്ലിവനാണ് ഇക്കാര്യം അറിയിച്ചത്. സമാധാന കരാർ പുനഃപരിശോധിക്കുന്ന വിവരം അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബിനെ വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്റെ ആക്രമണം അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. ഇക്കാരണത്താലാണ് സമാധാന കരാർ പുനഃപരിശോധിക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചത്.