പു​ള്ളി​പ്പു​ലി​യെ​ ​ക​റി​വ​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​ക​ൾ​ ​സ്ഥി​രം​ ​നാ​യാ​ട്ടു​കാർ

Monday 25 January 2021 6:58 AM IST

​ ​മു​ൻപ് ​മു​ള്ള​ൻ​പ​ന്നി​യെ​യും​ ​വേ​ട്ട​യാ​ടി

 ​ഇവർക്ക് ലൈ​സ​ൻ​സ് ​ഇ​ല്ലാ​ത്ത​ ​തോ​ക്ക് ​കൈ​വ​ശം​ ​ഉ​ണ്ടെ​ന്ന് ​വ​നം​വ​കു​പ്പി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്

കോ​ട്ട​യം​:​ ​പു​ള്ളി​പ്പു​ലി​യെ​ ​കെ​ണി​യി​ൽ​പ്പെ​ടു​ത്തി​ ​കൊ​ന്ന് ​മാം​സം​ ​പ​ങ്കി​ട്ട​ ​കേ​സി​ൽ​ ​അ​ഞ്ചം​ഗ​ ​സം​ഘം​ ​സ്ഥി​രം​ ​നാ​യാ​ട്ടു​കാ​രാ​ണെ​ന്ന് ​വ​നം​വ​കു​പ്പ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി.​ ​ഇ​വ​ർ​ ​സ്ഥി​ര​മാ​യി​ ​കാ​ട്ടി​ൽ​ ​വേ​ട്ട​യ്ക്ക് ​പോ​യി​രു​ന്ന​താ​യും​ ​മു​ള്ള​ൻ​പ​ന്നി​യെ​ ​വേ​ട്ട​യാ​ടി​ ​ഭ​ക്ഷി​ച്ചി​രു​ന്ന​താ​യും​ ​റേ​​​ഞ്ച് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​വി.​​​ബി.​​​ ഉ​​​ദ​​​യ​​​സൂ​​​ര്യ​​​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​വ​ർ​ക്ക് ​ലൈ​സ​ൻ​സ് ​ഇ​ല്ലാ​ത്ത​ ​തോ​ക്ക് ​കൈ​വ​ശം​ ​ഉ​ണ്ടെ​ന്ന് ​വ​നം​വ​കു​പ്പി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​തു​ട​ർ​ന്ന് ​തോ​ക്കി​നാ​യി​ ​തി​ര​ച്ചി​ൽ​ ​ആ​രം​ഭി​ച്ചു.​ ​മാ​ങ്കു​ളം​ ​മു​നി​പ്പാ​റ​ ​കൊ​ള്ളി​കൊ​ള​വി​ൽ​ ​വി​നോ​ദി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​നാ​യാ​ട്ട് ​ന​ട​ന്നു​വ​ന്ന​ത്.​ ​ഇ​വ​ർ​ ​വ്യാ​ജ​മാ​യി​ ​മ​ദ്യം​ ​വാ​റ്റി​യെ​ടു​ത്തി​രു​ന്ന​താ​യും​ ​സൂ​ച​ന​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​വേ​ട്ട​യാ​ടി​ക്കൊ​ണ്ടു​വ​രു​ന്ന​ ​മൃ​ഗ​ങ്ങ​ളു​ടെ​ ​മാം​സം​ ​പു​റ​ത്ത് ​കൊ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും​ ​അ​തീ​വ​ ​ര​ഹ​സ്യ​മാ​യാ​ണ് ​വേ​ട്ട​യാ​ടി​ക്കൊ​ണ്ടു​ ​വ​രു​ന്ന​ ​മാം​സം​ ​പ​ങ്കി​ട്ടി​രു​ന്ന​തെ​ന്നും​ ​അ​റി​വാ​യി​ട്ടു​ണ്ട്.​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണ​മാ​ണ് ​വ​നം​വ​കു​പ്പ് ​ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

​​മാ​​​ങ്കു​​​ളം​​​ ​​​മു​​​നി​​​പാ​​​റ​​​ ​​​കൊ​​​ള്ളി​​​കൊ​​​ള​​​വി​​​ൽ​​​ ​​​വി​​​നോ​​​ദ് ​(45​​​),​​​ ​ബേ​​​സി​​​ൽ​​​ ​​​ഗാ​​​ർ​​​ഡ​​​ൻ​​​ ​​​വി.​​​പി.​​​ ​​​കു​​​ര്യാ​​​ക്കോ​​​സ് ​​​(74​​​),​​​ ​​​പെ​​​രു​​​മ്പ​​​ൻ​​​കു​​​ത്ത് ​​​ചെ​​​മ്പ​​​ൻ​​​ ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ​​​ ​​​സി.​​​എ​​​സ് ​​​ബി​​​നു​​​ ​​​(50​​​),​​​ ​​​മാ​​​ങ്കു​​​ളം​​​ ​​​മ​​​ല​​​യി​​​ൽ​​​ ​​​സ​​​ലി​​​ ​​​കു​​​ഞ്ഞ​​​പ്പ​​​ൻ​​​ ​​​(54​​​),​​​ ​​​വ​​​ട​​​ക്കും​​​ചാ​​​ലി​​​ൽ​​​ ​​​വി​​​ൻ​​​സ​​​ന്റ് ​​​(50​​​)​​​ ​​​എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ​​​വ​നം​വ​കു​പ്പ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​​​ദേ​​​വി​​​കു​​​ളം​​​ ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക്കി​​​യ​ ​പ്ര​തി​ക​ളെ​ ​​​റി​​​മാ​​​ൻ​​​ഡ് ​​​ചെ​​​യ്തു. ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ ​​​ഒ​​​ന്നാം​​​ ​​​പ്ര​​​തി​​​ ​​​വി​​​നോ​​​ദി​​​ന്റെ​​​ ​​​കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ​​​ ​​​ഇ​​​രു​​​മ്പ് ​​​കേ​​​ബി​​​ൾ​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച് ​​​കെ​​​ണി​​​ ​​​ഒ​​​രു​​​ക്കി​​​യാ​​​ണ് ​​​സം​​​ഘം​​​ ​​​ആ​​​റ് ​​​വ​​​യ​​​സു​​​ള്ള​​​ ​​​ആ​​​ൺ​​​ ​​​പു​​​ലി​​​യെ​​​ ​​​പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​​​ ​​​പു​​​ലി​​​യെ​​​ ​​​കൊ​​​ന്ന് ​​​മാം​​​സം​​​ ​​​സം​​​ഘം​​​ ​​​വീ​​​തി​​​ച്ചെ​​​ടു​​​ത്തു.​​​ ​​​വ​​​ന​​​പാ​​​ല​​​ക​​​ർ​​​ക്ക് ​​​ല​​​ഭി​​​ച്ച​​​ ​​​ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ​​​ ​​​വി​​​നോ​​​ദി​​​ന്റെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​നി​​​ന്ന് ​​​പു​​​ലി​​​ത്തോ​​​ലും​​​ ​​​ഇ​​​റ​​​ച്ചി​​​ക്ക​​​റി​​​യും​​​ ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്ത​ത്.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​രി​ശോ​ധ​നയ്​ക്ക് ​എ​ത്തി​യ​പ്പോ​ൾ​ ​മൂ​ന്നാം​ ​പ്ര​തി​ ​ബി​നു​വി​ന്റെ​ ​വീ​ട്ടി​ലെ​ ​അ​ടു​പ്പി​ൽ​ ​പു​ലി​യി​റ​ച്ചി​ ​വേ​വിച്ചു​കൊ​ണ്ടി​രി​ക്ക​യാ​യി​രു​ന്നു.​ ​പ​​​ത്ത് ​​​കി​​​ലോ​​​ ​​​പു​​​ലി​​​ ​​​മാം​​​സം​ ​വി​നോ​ദി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പി​ടി​ച്ചെ​ടു​ത്തു.​ ​ബാ​ക്കി​ ​മാം​സം​ ​സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ​ന​ൽ​കി​യ​താ​യാ​ണ് ​സൂ​ച​ന.​ ​​​ഫോ​​​റ​​​സ്റ്റ് ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ​​​ ​​​അ​​​ജ​​​യ​​​ ​​​ഘോ​​​ഷ്,​​​ ​​​ദി​​​ലീ​​​പ് ​​​ഖാ​​​ൻ​​​ ,​​​ജോ​​​മോ​​​ൻ,​​​ ​​​അ​​​ഖി​​​ൽ,​​​ആ​​​ൽ​​​ബി​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രും​ ​റേ​​​ഞ്ച് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.