അടിമാലി യൂണിയനിലെ പ്രീ മാര്യേജ് കോഴ്‌സിന് സമാപനം
അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയന്റെ നേതൃത്വത്തിൽ യുവതീ- യുവാക്കൾക്കായി കഴിഞ്ഞ രണ്ട് ദിവസമായി നടത്തിവന്ന പ്രീമാര്യേജ് കോഴ്സ് സമാപിച്ചു. വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സമുദായ അംഗങ്ങളായ യുവതീ- യുവാക്കൾക്ക് കുടുംബ ജീവിതത്തിലെ വിവിധ വിഷയങ്ങളും ഗുരുദേവദർശനത്തിന്റെ പ്രാധാന്യവുമടക്കം ബോധ്യപ്പെടുത്തുന്നത് വേണ്ടിയാണ് കോഴ്സ് സംഘടിപ്പിച്ചത്. ഒന്നാം ദിനം രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാറും കൊടുവഴങ്ങ ബാലകൃഷ്ണനും രണ്ടാം ദിനം ഡോ. ശരത്തും രാജേഷ് പൊൻമലയും ക്ലാസുകൾ നയിച്ചു. രണ്ടു ദിവസമായി നടന്നുവന്ന കോഴ്സിൽ പങ്കെടുത്ത എല്ലാ യുവതീ- യുവാക്കൾക്കും അടിമാലി യൂണിയൻ സെക്രട്ടറി കെ.കെ. ജയൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നിയുക്ത യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. നൈജു രവീന്ദ്രനാഥ്, യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, വനിതാസംഘം പ്രസിഡന്റ് കമല കുമാരി ബാബു, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലർ ശ്യാം കല്ലാർ, സൈബർസേന ജോയിന്റ് കൺവീനർ സ്വപ്ന നോബി, കുമാരി സംഘം കോ-ഓർഡിനേറ്റർ ബ്രില്യാ ബിജു എന്നിവർ നേതൃത്വം നൽകി.