കർഷക പ്രതിഷേധം നിരാശാജനകം, പിന്തുണയ്ക്കുന്നവരെ ജയിലിലടക്കണം

Wednesday 27 January 2021 1:14 PM IST

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രധിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിനെതിരെയുള്ള പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടയ്ക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്.

റിപ്പബ്ലിക് ദിനത്തിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടായതും, അത് സംഘർഷത്തിലേക്ക് വഴിമാറിയതും നിരാശാജനകമാണെന്ന് നടി പറഞ്ഞു.രാജ്യത്തെ മുഴുവനും പിടിച്ചുലയ്ക്കുന്നതാണ് ചെങ്കോട്ടയിൽ നിന്ന് പുറത്തുവരുന്ന ചിത്രമെന്നും, അവർക്ക് തക്ക ശിക്ഷ നൽകണമെന്നും കങ്കണ ആവശ്യപ്പെട്ടു.

‘പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ചതിന് ആറ് ബ്രാന്‍ഡുകളാണ് ഞാനുമായുള്ള കരാര്‍ പിന്‍വലിച്ചത്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികളാണെന്നാണ് എനിക്ക് പറയാനുള്ളത്.’–നടി പറഞ്ഞു.