മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
Thursday 28 January 2021 8:37 AM IST
മലപ്പുറം: മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കീഴാറ്റൂർ ഓറവുംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ(26) ആണ് മരിച്ചത്. സമീറിന്റെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
സംഘർഷത്തിൽ പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. അതേസമയം കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. പ്രദേശത്ത് രാഷ്‌ട്രീയ സംഘർഷം നിലനിന്നിരുന്നു.