മഹാരാഷ്‌ട്രയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Thursday 28 January 2021 9:54 AM IST

മുംബയ്: മഹാരാഷ്ട്രയിൽ വൻ തീപിടിത്തം. ഭീവണ്ടിയിലെ എംഐഡിസി പ്രദേശത്തെ ഗോഡൗണിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.

കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ ഉത്പാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റിൽ കഴിഞ്ഞാഴ്ച തീപിടിത്തമുണ്ടായിരുന്നു. ടെർമിനൽ ഒന്നിന് സമീപത്തെ പുതിയ കെട്ടിടത്തിലായിരുന്നു തീപിടിച്ചത്. അഞ്ച് പേർ മരിച്ചിരുന്നു.