എ. ഷാജഹാന്റെ നിയമനം അപ്രതീക്ഷിതമായി

Thursday 11 February 2021 12:48 AM IST

തിരുവനന്തപുരം: എ.ഷാജഹാനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചത് അപ്രതീക്ഷിതമായാണ്. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, നിയമവകുപ്പ് സെക്രട്ടറി വി. അരവിന്ദ് ബാബു, സിറ്റിംഗ് ജില്ലാ ജഡ്ജി രാമബാബു എന്നിവരടങ്ങിയ സാദ്ധ്യതാ പാനലായിരുന്നു സർക്കാർ അംഗീകരിച്ചിരുന്നത്. ഇന്നലെ മന്ത്രിസഭായോഗത്തിൽ പാനലിന് പുറത്തുനിന്നുള്ള എ. ഷാജഹാന്റെ പേര് അപ്രതീക്ഷിതമായി എത്തുകയായിരുന്നു. സർക്കാർ തയ്യാറാക്കിയ സാദ്ധ്യതാ പാനലിൽ ടോം ജോസിനായിരുന്നു മുൻഗണന. എന്നാൽ, അടുത്ത തദ്ദേശതിരഞ്ഞെടുപ്പ് നടക്കേണ്ട 2025 ആകുമ്പോഴേക്കും ടോം ജോസിന് 65 വയസ് കഴിയുമെന്നതിനാൽ അതിന് മുമ്പ് വിരമിക്കേണ്ടിവരും. 65 വയസോ അഞ്ച് വർഷമോ ഏതാണോ ആദ്യം അതാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വിരമിക്കൽപരിധി.