കൈവിലങ്ങുമായി കർണനിൽ ധനുഷ്
ധനുഷിനെ നായകനാക്കി പരിയേറും പെരുമാൾ സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന ചിത്രം കർണന്റെ പോസ്റ്റർ പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ റിലീസ് തിയ്യതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഏപ്രിൽ ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്. നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല. നിങ്ങൾ ഏറെ കാത്തിരുന്ന കർ ണ്ണന്റെ ഫസ്റ്റ് ലുക്കും റിലീസിംഗ് തിയതിയും പങ്കുവെക്കുന്നുവെന്നാണ് മാരി സെൽവരാജ് തന്റെ ട്വീറ്ററിൽ പങ്കുവച്ചത്. ചിത്രത്തിൽ നായികയായി മലയാളി താരം രജീഷ വിജയനാണ് എത്തുന്നത്. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രവും രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് കർണ്ണൻ. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്കോവർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.1991ൽ തമിഴ്‌നാട് കൊടിയൻ കുളത്ത് നടന്ന ജാതി സംഘർ ഷമാണ് കർണന്റെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ കർണന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. കലൈപുലി എസ് തനുവാണ് ചിത്രം നിർമ്മിക്കുന്നത്.