തിരു. ദേവസ്വം ബോർഡിനെ സഹായിക്കും: കടകംപള്ളി
Tuesday 16 February 2021 12:19 AM IST
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് സർക്കാർ ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വരുമാന പ്രതിസന്ധി ഉണ്ടായ ഘട്ടം മുതൽ സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇനി ആവശ്യമായ ഘട്ടത്തിലും ഇക്കാര്യം പരിഗണിക്കും.
ശമ്പളവും പെൻഷനും നൽകാനും വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ നിത്യ നിദാന ചെലവുകൾക്കുമായി 100 കോടി രൂപ ബോർഡ് സർക്കാരിൽ നിന്ന് തേടിയിരിക്കുകയാണ്.