കാലു പിടിക്കേണ്ടതും മുട്ടിലിഴയേണ്ടതും ഉമ്മൻചാണ്ടി: മുഖ്യമന്ത്രി

Wednesday 17 February 2021 12:00 AM IST

തിരുവനന്തപുരം:ഉദ്യോഗാർത്ഥികളെക്കൊണ്ട് കാലു പിടിപ്പിച്ച ആളാണ് യഥാർത്ഥത്തിൽ ഉദ്യോഗാർത്ഥികളുടെ കാലു പിടിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നവർ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലു പിടിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'കഴിഞ്ഞ ദിവസം സെക്രട്ടേറിയ​റ്റ് നടയിൽ ഒരു കാലു പിടിപ്പിക്കൽ രംഗം കണ്ടു. യഥാർത്ഥത്തിൽ കാല് പിടിപ്പിച്ചയാളാണ് ഉദ്യോഗാർത്ഥികളുടെ കാലിൽ വീഴേണ്ടത്. എന്നിട്ടു പറയണം എല്ലാ കഷ്ടത്തിനും കാരണം താൻ തന്നെയാണ്, മാപ്പ് നൽകണമെന്ന്. മുട്ടിൽ ഇഴയേണ്ടതും മ​റ്റാരുമല്ല' , മുഖ്യമന്ത്രി പറഞ്ഞു.

യൂണിഫോമിട്ട സേനകളിലേക്കുള്ള റാങ്ക് ലിസ്​റ്റിന്റെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ചത് എപ്പോഴാണ്? 2014 ജൂണിൽ അതിനായി അന്നത്തെ പി.എസ്.സി ചെയർമാന് കത്തെഴുതിയ ആഭ്യന്തരമന്ത്രി ആരായിരുന്നു? എൻ.ജെ.ഡി (ഉദ്യോഗാർത്ഥികളില്ലാത്ത) ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്തതും ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്?

റാങ്ക് ലിസ്​റ്റ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് ലക്ഷക്കണക്കിന് വരുന്ന തൊഴിൽ അന്വേഷകരുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്നതും ഗൗരവമുള്ള കാര്യമാണ്. കൃത്യമായി പരീക്ഷ നടത്തുകയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും അതിലൂടെ എല്ലാവർക്കും അവസരം ഒരുക്കുകയുമാണ് സർക്കാരിന്റെ നയം. പാവപ്പെട്ട തൊഴിൽ അന്വേഷകരെ അപകടകരമായ രീതിയിൽ സമരം നടത്താൻ പ്രേരിപ്പിക്കുന്നത് ഏത് പ്രതിപക്ഷമായാലും അപകടകരമായ കളിയാണ്. അത് തിരിച്ചറിയാൻ യുവജനങ്ങൾക്ക് കഴിയണം.

ഇവിടെയുള്ളവർക്ക് ഇവിടെത്തന്നെ തൊഴിൽ ചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തിനായി ഉദ്യോഗാർത്ഥികളുടെ വികാരം ഉപയോഗപ്പെടുത്തുന്ന രീതി സമൂഹം തിരിച്ചറിയണം. കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്കിടയിൽ കുരുങ്ങി അപകടാവസ്ഥയിലേക്ക് പോകുന്ന നില ഉണ്ടാകാതെ ശ്രദ്ധിക്കണം. യുവജനങ്ങളോടൊപ്പം ഈ സർക്കാർ എല്ലാ കാലത്തുമുണ്ടാകും. പക്ഷേ നിയതമായ മാനദണ്ഡങ്ങൾക്കനുസരിച്ചേ റാങ്ക് ലിസ്​റ്റിലുള്ളവർക്ക് തൊഴിൽ നൽകാനാകൂ. ഒരാൾ റാങ്ക്

ലിസ്​റ്റിൽപ്പെട്ടതു കൊണ്ട് തൊഴിൽ നൽകണമെന്നു പറഞ്ഞാൽ ,നിലവിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് അർഹതയുണ്ടെങ്കിലെ തൊഴിൽ ലഭിക്കൂ. അത് എല്ലാവരും മനസിലാക്കണം.. സർക്കാർ എല്ലാ കാര്യങ്ങളിലും മാനദണ്ഡങ്ങൾ പുലർത്താനാണ് തയ്യാറായിട്ടുള്ളത്. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി വിലയിരുത്താൻ പ്രക്ഷോഭകർക്ക് കഴിയണം- മുഖ്യമന്ത്രി പറഞ്ഞു.

 'ബി.​ജെ.​പി​ -​ ​കോ​ൺ​ഗ്ര​സ് ​വ്യ​ത്യാ​സം നേ​ർ​ത്തു​വ​രു​ന്നു​"

​രാ​ജ്യ​ത്ത് ​ബി.​ജെ.​പി​യും​ ​കോ​ൺ​ഗ്ര​സും​ ​ത​മ്മി​ലു​ള്ള​ ​വ്യ​ത്യാ​സം​ ​നേ​ർ​ത്തു​ ​വ​രു​ക​യാ​ണെ​ന്നും,​ ​വോ​ട്ടെ​ന്ന​ ​ചി​ന്ത​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​വ​ർ​ഗ്ഗീ​യ​ത​യോ​ട് ​സ​മ​ര​സ​പ്പെ​ട്ട് ​പോ​വു​ക​യാ​ണെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി. രാ​മ​ക്ഷേ​ത്ര​ ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ർ.​എ​സ്.​എ​സ് ​ന​ട​ത്തു​ന്ന​ ​ഫ​ണ്ട് ​പി​രി​വി​ന്,​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​ൽ​ ​അ​ങ്ങോ​ട്ട് ​പോ​യി​ ​സം​ഭാ​വ​ന​ ​ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് ​വാ​ർ​ത്താ​ലേ​ഖ​ക​ർ​ ​ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​പോ​ണ്ടി​ച്ചേ​രി​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​മാ​രി​ൽ​ ​ചി​ല​രി​പ്പോ​ൾ​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​കു​ന്നു.​ ​ജ​യി​ച്ച​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​മാ​ർ​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​വു​ക​യും​ ,​ ​അ​വി​ടെ​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​താ​ണ് ​രാ​ജ്യ​ത്ത് ​ഇ​പ്പോ​ൾ​ ​ക​ണ്ടു​വ​രു​ന്ന​ ​രീ​തി.​ ​ഇ​വി​ടെ​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​വ​ർ​ഗ്ഗീ​യ​ത​യ്ക്കെ​തി​രെ​ ​നി​ല​പാ​ടെ​ടു​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​യു​ന്നു​ണ്ടോ​?..​ ​ന​യ​പ​ര​മാ​യ​ ​വ്യ​ത്യാ​സ​മി​ല്ലാ​താ​വു​മ്പോ​ൾ​ ​അ​ത്ത​ര​ക്കാ​രെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​വ​ള​രെ​ ​എ​ളു​പ്പ​മാ​ണ്.​ ​അ​താ​ണ് ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​ ​അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​ ​സ​മീ​പ​ന​മാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന്റേ​ത്.​ ​ദ്വി​ഗ്വി​ജ​യ് ​സിം​ഗി​നെ​പ്പോ​ലു​ള്ള​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​ചെ​യ്യു​ന്ന​ത് ​ഇ​വി​ട​ത്തെ​ ​എം.​എ​ൽ.​എ​യും​ ​ചെ​യ്യു​മ്പോ​ൾ​ ​അ​തി​നെ​ ​ന്യാ​യീ​ക​രി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​കൂ​ട്ടു​പി​ടി​ക്കു​ന്ന​ത് ​അ​വ​രു​ടെ​ ​ത​ന്നെ​ ​വ​ലി​യ​ ​നേ​താ​ക്ക​ളെ​യാ​ണ് .​ ​ഇ​ത് ​അ​ത്യ​ന്തം​ ​അ​പ​ക​ട​ക​ര​മാ​യ​ ​പോ​ക്കാ​ണ്.​ ​ആ​ർ.​എ​സ്.​എ​സ് ​ഉ​യ​ർ​ത്തു​ന്ന​ ​നി​ല​പാ​ടി​ന് ​അം​ഗീ​കാ​രം​ ​ന​ൽ​കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​പോ​ക്ക് ​ശ​രി​യാ​യ​ ​രീ​തി​യി​ലു​ള്ള​ത​ല്ലെ​ന്ന് ​മ​ന​സ്സി​ലാ​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​യ​ണം.​ ​ഞ​ങ്ങ​ൾ​ക്ക് ​ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ല.​ ​വ​ർ​ഗ്ഗീ​യ​ത​യെ​ ​ശ​ക്ത​വും​ ​അ​തി​രൂ​ക്ഷ​വു​മാ​യി​ ​എ​തി​ർ​ക്കു​ന്ന​ ​നി​ല​പാ​ട് ​ഞ​ങ്ങ​ൾ​ ​തു​ട​രും​-​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.