കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ മഹാറാലി ഇന്ന് ഡൽഹിയിൽ, പിന്തുണയ്‌ക്കാതെ കോൺഗ്രസ്

Wednesday 13 February 2019 10:04 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മ​ഹാ​റാ​ലി ഇന്ന് ഡൽഹിയിൽ നടക്കും. ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജിയുടെ പ്രതിപക്ഷ റാലിക്ക് ശേഷം ‘സ്വേ​ച്ഛാ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക, രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തിയാണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മ​ഹാ​റാ​ലി ഇന്ന് ജ​ന്ത​ർ​മ​ന്ത​റി​ൽ നടക്കുന്നത്. ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ർ​ക്കാ​റാ​ണ്​ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ റാലിയിൽ പങ്കെടുക്കും.

എന്നാൽ, ആ​ന്ധ്ര​ക്ക്​ പ്ര​ത്യേ​ക പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട്​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദിനെ സ​ന്ദ​ർ​ശി​ച്ച്​ നി​വേ​ദ​നം ന​ൽ​കി. പ്ര​ധാ​ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​ല്ലാം അ​ണി​നി​ര​ക്കു​ന്ന മാ​ർ​ച്ചി​ൽ കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അതേസമയം, ബംഗാളിലെ റാലിയിൽ കോൺഗ്രസും എ.എ.പിയും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. കൊൽക്കത്ത റാലിയിൽ അണിനിരന്നവരെല്ലാം ഡൽഹിയിലും എത്തുമെന്ന് എ.എ.പി നേതാവ് ഗോപാൽ റായി പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സ്വാതന്ത്ര്യം മോദി-അമിത് ഷാ സഖ്യം തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി. ജെ. പിക്കും വെല്ലുവിളിയായാണ് നേരത്തെ മമത റാലി സംഘടിപ്പിച്ചത്. 23 പാർട്ടികളിലെ നേതാക്കൾ അന്ന് റാലിയിൽ പങ്കെടുത്തിരുന്നു. ബി.ജെ.പിയിൽ കലാപക്കൊടി ഉയർത്തിയ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘ്‌നൻ സിൻഹ, അരുൺ ഷൂരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‍രിവാൾ, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ശരദ് പവാർ, ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ തുടങ്ങിയവർ മമതയ്ക്കൊപ്പം അന്ന് വേദിയിൽ അണിനിരന്നു.