അംബാനി പുത്രന്റെ ബാച്ചിലർ പാർട്ടി സ്വിറ്റ്സർലൻഡിൽ, തടാകത്തിന് സമീപം കൂറ്റൻ ഉയരത്തിൽ ടെന്റ്
മുംബയ്: രാജ്യം കണ്ട ഏറ്റവും വലിയ വിവാഹങ്ങളിലൊന്നായിരുന്നു പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇപ്പോൾ മറ്റൊരു വിവാഹാഘോഷത്തിനുകൂടി ഒരുങ്ങുകയാണ് അംബാനി കുടുംബം. മുംബയിൽ വച്ച് മാർച്ച് ഒൻപതിനാണ് ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത. ആകാശ് അംബാനി- ശ്ലോക മേത്ത വിവാഹത്തിന്റെ ബാച്ച്‌ലർ പാർട്ടി ഈ മാസം 23 മുതൽ 25 വരെ സ്വിസ് ലക്ഷ്വറി മൗണ്ടൻ റിസോർട്ട് സിറ്റിയായ സെന്റ് മോറിറ്റ്സിൽ നടക്കും.
20 മീറ്റർ ഉയരത്തിൽ ഇതിനായി ഉയരുന്ന ടെന്റിന്റെ നിർമ്മാണം സെന്റ് മോറിറ്റ്സ് തടാകത്തിന് സമീപം പൂർത്തിയായി വരുന്നു. ലണ്ടനിൽ നിന്നുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പ്രീ വെഡിംങ് പാർട്ടിക്കായി സെന്റ് മോറിറ്റ്സിൽ ഒരുക്കങ്ങൾ നടത്തുന്നത്. ബാച്ച്‌ലർ പാർട്ടിയിൽ പ്രതിശ്രുത വധൂവരന്മാരുടെ സുഹൃത്തുക്കളാണ് പ്രധാനമായും പങ്കെടുക്കുന്നത്. 850 അതിഥികളെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത്. സൂറിക്ക് എയർപോർട്ടിൽ നിന്നും 200 കിലോമീറ്റർ സെന്റ്ന് മോറിറ്റ്സിലെത്താൻ. ടാക്‌സികളും ഫ്ലൈറ്റുകളിലും ലിമോസിനുകളിലുമായി അതിഥികളെ എത്തിക്കും.
കഴിഞ്ഞ ദിവസം സിദ്ധിവിനായക ക്ഷേത്രത്തിലാണ് മുകേഷ് അംബാനി മകന്റെ വിവാഹത്തിന്റെ ആദ്യ ക്ഷണകത്ത് സമർപ്പിച്ചത്. 2018 ജൂണിൽ അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിലായിരുന്നു ആകാശ്-ശ്ലോക വിവാഹനിശ്ചയം. ആകാശും ശ്ലോകയും സ്‌കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലെത്തുന്നത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.
കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ മഹാറാലി ഇന്ന് ഡൽഹിയിൽ, പിന്തുണയ്‌ക്കാതെ കോൺഗ്രസ്