സർ ഉപദ്രവിക്കരുത് എന്തും തരാം, സ്വന്തം ശരീരം നൽകി  സ്വർണ്ണക്കടത്ത് യഥേഷ്ടം നടത്തിയ  യുവതി ഒടുവിൽ എയർപോർട്ട് ഓഫീസറുടെ ജീവിതം തകർത്തു

Wednesday 17 February 2021 4:46 PM IST

വൈത്തിരിയിലെ പാറമടയിൽ യുവതിയെയും രണ്ട് പെൺകുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി എന്ന വിവരമറിഞ്ഞാണ് സി ഐ ഗിൽബർട്ട് അവിടേയ്ക്ക് തിരിച്ചത്. വർഷങ്ങളായി പാറഖനനം ചെയ്ത ശേഷം ഉപേക്ഷിക്കപ്പെട്ട പാറമടയിൽ വലിയ ആഴത്തിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഖനനം നിർത്തിയതോടെ മത്സ്യകൃഷിയ്ക്കായി ഉപയോഗിച്ചിരുന്ന പാറമടയിൽ ഒരു കാവൽക്കാരനും ഉണ്ടായിരുന്നു. കാവൽക്കാരനെ ചോദ്യം ചെയ്തതിൽ നിന്നും തലേദിവസം ഒരു കറുത്ത കാർ അതുവഴി പോയിരുന്നതായുള്ള നിർണായകമായ തെളിവ് ലഭിച്ചു. പിന്നീട് അന്വേഷണം കാറിനെ കേന്ദ്രീകരിച്ചായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ പ്രധാനപ്പെട്ട വിവരം ലഭിക്കുകയും. പാറമടയ്ക്ക് സമീപത്തെത്തിയ കാറിന്റെ നമ്പർ ലഭിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ അത് കോഴിക്കോടുള്ള കസ്റ്റംസ് സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥൻ ഉപയോഗിക്കുന്ന വാഹനമാണെന്ന് തിരിച്ചറിഞ്ഞു.

ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് യുവതിയുടെയും കുട്ടികളുടേയും മരണം ആത്മഹത്യ അല്ലെന്നും ക്രൂരമായ കൊലപാതകമാണെന്നും മനസിലായി. എയർപോർട്ടിൽ ജോലി നോക്കിയിരുന്ന കാലത്ത് സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന യുവതിയുമായി ഉദ്യോഗസ്ഥനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസിന് മനസിലായി. പൊലീസ് ചോദ്യം ചെയ്യലിൽ എയർപോർട്ടിൽ ജോലി നോക്കിയിരുന്ന കാലത്ത് സ്വർണക്കടത്തിനെത്തിയ യുവതി എങ്ങനെയാണ് തന്റെ ജീവിതം തകർത്തതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റിട്ട ഡി വൈ എസ് പി ഗിൽബർട്ട് തന്റെ സർവീസ് സ്‌റ്റോറി വിവരിക്കുന്ന വീഡിയോ കാണാം